കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ ആദ്യഭർത്താവ് റോയ് തോമസ് വധക്കേസിൽ പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ കേസ് 12ന് മാറ്റി. കേസിൽ കുറ്റമുക്തയാക്കണമെന്നാവശ്യപ്പെട്ടുള്ള മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെ (48) ഹരജി തള്ളിയ, മാറാട് കേസുകൾക്കായുള്ള പ്രത്യേക
അഡീഷനൽ ജില്ല സെഷൻസ് കോടതി എസ്.ആർ. ശ്യാംലാലിന്റെ വിധിക്കെതിരെ ജോളി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. മരണശേഷം വളരെ കാലത്തിന് ശേഷമെടുത്ത കേസിന് ശാസ്ത്രീയമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലെന്നും സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുണ്ടായ കേസാണെന്നും മറ്റുമുള്ള വാദം തള്ളിയായിരുന്നു കോടതി ഉത്തരവ്.
അഡ്വ. ബി.എ. ആളൂർ മുഖേനയാണ് പ്രതി ഹൈകോടതിയിൽ റിവിഷൻ ഹരജി നൽകിയത്. മൊത്തം ആറ് കേസുകളിൽ ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ് വധക്കേസിലാണ് വാദം പൂർത്തിയായി കുറ്റപത്രം വായിച്ചുകേൾപ്പിക്കാനായി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.