കോഴിക്കോട്: തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപിക കെ.പി. സംഗീത മരണാനന്തര അവയവദാനത്തിലൂടെ മൂന്നു പേര്‍ക്ക് പുതുജീവനേകി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ. ബുധനാഴ്ച രാത്രി 10 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 10 മണിയോടെയാണ് പൂര്‍ത്തിയായത്.
സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തവർക്കാണ് അവയവങ്ങൾ നൽകിയത്. കഴിഞ്ഞ ദിവസം ശക്തമായ തലവേദനയെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സംഗീത ടീച്ചറുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് മിംസിലേക്ക് മാറ്റിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവദാന നടപടികൾ തുടങ്ങിയത്. സംഗീത ടീച്ചര്‍ മരണാനന്തര അവയവദാനത്തിനുള്ള താല്പര്യം സഹപ്രവര്‍ത്തകരോടും കുടുംബത്തോടും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
കുവൈത്തില്‍ ലിചെയ്യുന്ന ഭര്‍ത്താവ് ഷാജേഷ് അവധിയിൽ നാട്ടിലുണ്ട്. മക്കള്‍: പുണ്യ (എൻജിനീയറിങ് കോളജ് കണ്ണൂര്‍), പൂജ (സേക്രഡ് ഹാര്‍ട്ട് സ്കൂള്‍, കണ്ണൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.