മാലിക് റംസാൻ

കളിക്കുന്നതിനിടെ ടവർ ലൈനിൽ നിന്ന് പൊള്ളലേറ്റ വിദ്യാർഥി മരിച്ചു

കുറ്റിക്കാട്ടൂർ: ക്വാർട്ടേഴ്സിനുമുകളിൽ കളിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ 66 കെ.വി ടവർ ലൈനിൽനിന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകൻ മാലിക് റംസാനാണ് (12) മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം.

മേയ് 24ന് വൈകുന്നേരം ആറോടെ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ടെറസിന് മുകളിലാണ് അപകടമുണ്ടായത്.

ടെറസിന്റെ രണ്ട് മീറ്ററോളം അകലെ കൂടിയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. കളിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന കേബ്ൾ കഷ്ണം വൈദ്യുതി ലൈനിലേക്ക് എറിഞ്ഞപ്പോഴുണ്ടായ തീപിടുത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. കൂടെ കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെ വീട്ടിലുള്ളവർ വിവരം അറിയുന്നത്. വീട്ടുകാർ എത്തുമ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു കുട്ടി. ഉടൻ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. 

Tags:    
News Summary - Student died after being burnt by a tower line while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.