പാലേരി: തരിപ്പിലോട് യുവാവിെൻറ ആത്മഹത്യയിൽ ലഹരിമാഫിയക്ക് പങ്കുള്ളതായി സംശയം. പാണക്കാടൻകണ്ടി അതുൽകൃഷ്ണ (19) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. തരിപ്പിലോട്, കുന്നശ്ശേരി ഭാഗങ്ങളിൽ വ്യാജ മദ്യമുൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ ഒഴുകുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
തരിപ്പിലോട് കനാലിനു ചുറ്റുമുള്ള ഒഴിഞ്ഞസ്ഥലത്ത് വ്യാജവാറ്റും വിൽപനയും നടക്കുന്നതായി പരാതി ഉയർന്നിരുന്നു. പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിൽപന തടയാൻ കുന്നശ്ശേരിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപവത്കരിച്ചു. പേരാമ്പ്ര സബ് ഇൻസ്പെക്ടർ ഹബീബുല്ല ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മൂന്നാം വാർഡ് മെംബർ എൻ.പി. ജാനു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡൻറ് ടി.പി. റീന, രവി മാസ്റ്റർ, പി. ടി. വിജയൻ മാസ്റ്റർ, പി.ടി. സുരേന്ദ്രൻ, പി.പി. ജിമേഷ്, എൻ.കെ. രവീന്ദ്രൻ, യു.പി. സരുൺ, ഇ.കെ. ലതീഫ് എന്നിവർ സംസാരിച്ചു. വി. കെ. ബൈജു സ്വാഗതം പറഞ്ഞു.
അതുൽ കൃഷ്ണയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ദുരൂഹതകൾ നീക്കാൻ സംഭവത്തിൽ ഊർജിതവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.കെ. കാസിം, സെക്രട്ടറി വി.എം. നൗഫൽ, വി. എം. മൊയ്തു, റഷീദ് എന്നിവർ യുവാവിെൻറ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.