എം.കെ. ലളിത (വെള്ളയിൽ ഈസ്റ്റ് ജി.എൽ.പി സ്കൂൾ പ്രാധാനധ്യാപിക)
കോഴിക്കോട്: പ്രവർത്തന മികവിൽ സ്കൂളിന് തന്നെ ജീവൻ നൽകിയതാണ് വെള്ളയിൽ ഈസ്റ്റ് ജി.എൽ.പി സ്കൂൾ പ്രാധാനധ്യാപിക എം.കെ. ലളിതയെ സംസ്ഥാന അധ്യാപക പുരസ്കാരത്തിനുടമയാക്കിയത്. 2019ൽ നൂറുകൊല്ലെത്ത പാരമ്പര്യമുള്ള വെള്ളയിൽ സ്കൂളിലെത്തുേമ്പാൾ അൺഫിറ്റായ െകട്ടിടത്തിൽ എട്ടു കുട്ടികളുമായി വിദ്യാലയം പൂട്ടാനുള്ള തയാറെടുപ്പിലായിരുന്നു. സർക്കാർ സഹായത്തോടെ ഒരുകോടിയുടെ െകട്ടിടം ഏറക്കുറെ പൂർത്തിയാക്കി 30 വിദ്യാർഥികളുമായി വികസനക്കുതിപ്പിലാണ് സ്കൂൾ ഇപ്പോൾ. മറ്റൊരു സ്കൂളിെൻറ ഒറ്റമുറിയിലൊതുങ്ങിയ, മത്സ്യതൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം നവീകരിക്കാനുള്ള കടലാസുകൾ ടീച്ചറെത്തിയതോടെ പെെട്ടന്ന് മുന്നോട്ടു പോയി. പ്രീപ്രൈമറിയും തുടങ്ങാനായി. 50 സെൻറ് സ്ഥലമുള്ള സ്കൂളിൽ െകട്ടിടങ്ങൾ ഉപയോഗശൂന്യമായതായിരുന്നു മുഖ്യപ്രശ്നം. ഇംഗീഷ് മീഡിയമില്ലെന്ന പരാതി ഒഴിവാക്കാൻ പ്രത്യേക ഇംഗ്ലീഷ് പരിശീനവുമൊരുക്കി.സ്പോക്കൺ ഇംഗീഷ് ക്ലാസ് പ്രത്യേകമുണ്ട്. നാല് ക്ലാസ് മുറിയും ൈഡനിങ് ഹാളും അടുക്കളയും ശുചിമുറികളുമെല്ലാം സജ്ജമായി. ആർകിടെക്റ്റ് ഡിസൈൻ ചെയ്ത മനോഹരമായ ആധുനിക െകട്ടിടം. കോവിഡ് കാലത്ത് സാധാരണക്കാരുടെ കുട്ടികൾക്ക്സർക്കാർ സഹായത്തിനു പുറമെ സ്േപാൺസർമാരെയും മറ്റും കണ്ടെത്തി കൂടുതൽ പിന്തുണയേകി. പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തുണിസഞ്ചി നിർമാണവും മറ്റും കൊണ്ടുവന്നു. അധ്യാപകയോഗ്യത കൂടാതെ ബി.എ സംസ്കൃത ബിരുദമുണ്ട്. സൈക്കോളജി, ഇംഗ്ലീഷ്, നൃത്തം തുടങ്ങി നിരവധി കോഴ്സുകളിൽ ഇപ്പോഴും വിദ്യാർഥിനിയാണ്. ഭർത്താവ് ഷൺമുഖം ആർടിസ്റ്റാണ്. മകൻ ശ്രീനിഹാൽ മാസ്റ്റർ ഓഫ് ഡിസൈനിങ് കോഴ്സ് കഴിഞ്ഞ് ഇറ്റലിയിൽ ജോലി നോക്കുന്നു.
എം.കെ. ലളിത, എസ്. ഗീത നായർ
എസ്. ഗീത നായർ (നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്)
സമൂഹമെന്തെന്ന് കണ്ടറിഞ്ഞ് പാഠപുസ്തകത്തിനപ്പുറം പഠിക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടു പോയതാണ് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിലെ എസ്. ഗീത നായർക്ക് സംസ്ഥാന അധ്യാപക പുരസ്കാരം നേടിക്കൊടുത്തത്. ഹയര്‍സെക്കൻഡറി സുവോളജി അധ്യാപികയായ ടീച്ചറാണ് സ്കൂളിൽ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. തൊട്ടടുത്ത കോളനിയില്‍ പഠനസൗകര്യം ഒരുക്കി. സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്കി. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെൻറ് കൗണ്‍സലിങ് സെല്‍ പ്രവര്‍ത്തനങ്ങൾ നടത്തി. മികച്ച എന്‍.എസ്.എസ് കോഓഡിനേറ്ററായി പേരെടുത്തു. പാഠപുസ്തകങ്ങളുടെ വിവര്‍ത്തന സമിതി അംഗം, അധ്യാപക പരിശീലന പരിപാടികളില്‍ സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗം, സംസ്ഥാന പാഠപുസ്തക നിര്‍മാണ സമിതി അംഗം തുടങ്ങി പദവികളേറെ. വാക്ക് വിത് എമിനന്‍സ് എന്ന പരിപാടിവഴി സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രഗല്ഭരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാൻ സൗകര്യമുണ്ടാക്കി. ഒ.ആര്.സി പ്രവര്‍ത്തനങ്ങളിലും കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ക്ലാസുകളെടുക്കുന്നതിലും മുന്നിലുണ്ട്. വിവിധ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു. തിരുവനന്തപുരം സ്വദേശിയാണ്. വെള്ളിമാടുകുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിൽ താമസം. ഭര്‍ത്താവ് ഷാജി കുമാർ. മക്കള്‍: വിദ്യാര്‍ഥികളായ ഭദ്ര, അനന്തപത്മനാഭൻ.
യു.കെ. ഷജിൽ (ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ)
ബാലുശേരി: ജീവശാസ്ത്ര അധ്യാപകനായ ഷജിൽ എസ്.സി.ഇ.ആർ.ടി പാഠപുസ്തക സമിതി അംഗവും അധ്യാപക പരിശീലകനും മികച്ച സംഘാടകനുമാണ്. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ കർഷകെൻറ കുപ്പായമിടും. നന്മണ്ട 14 നടുത്ത് വീടിനോട് ചേർന്ന ചീക്കാട് വയലിൽ രണ്ടര ഏക്കറോളം തരിശു ഭൂമിയിൽ ആധുനിക രീതിയിലുള്ള കൂട്ടുകൃഷിയാണ് ഷജിൽ മാസ്റ്ററും സുഹൃത്തുക്കളും ചേർന്നു ചെയ്തു വരുന്നത്. ചേന, ചേമ്പ്, വാഴ, കപ്പ എന്നിവയോടൊപ്പം നെൽകൃഷിയുമുണ്ട്. 2001ൽ ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഷജിൽ 2006ൽ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും തുടർന്നു ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറിയിലുമെത്തി.ജീവശാസ്ത്ര അധ്യാപക പരിശീലന രംഗത്ത് സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗമായി ഏറെ വർഷത്തെ പരിചയമുള്ള ഷജിൽ കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന എജുമിഷൻ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം കോഓഡിനേറ്ററാണ്. വിവിധ വിദ്യാഭ്യാസ ജില്ലകളിൽ ഇന്നവേഷൻ ലാബുകൾ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതിയായ എജ്യുകെയറിന്റെ പ്രവർത്തനങ്ങളിലും സജീവമായ ഷജിൽ സംസ്ഥാന സർക്കാറിന്റെ പ്രതിഭ പോഷണപദ്ധതിയായ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കോഓഡിനേറ്ററാണ്. ബാലുശ്ശേരി സ്കൂളിലെ പ്രത്യേക പ്രതിഭ പോഷണ പരിപാടിയായ ഗേറ്റിെൻറ ശിൽപിയായ ഷജിൽ സ്കൂളിലെ കുട്ടികൾക്ക് ലോകത്തിലെ ആദ്യത്തെ സ്പേസ് ഡ്രാമയായ മംഗൾയാൻ ഷോ അവതരിപ്പിക്കാൻ അവസരം നേടിക്കൊടുത്തു. ജന്തുശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി. അഭിഭാഷകനായി എൻറോൾമെൻറും ചെയ്തിട്ടുണ്ട്. ദേശീയ അധ്യാപക അവാഡ് ജേതാക്കളുടെ സംഘടനയായ നാഷനൽ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഈ വർഷത്തെ ഗുരുശ്രേഷ്ഠ പുരസ്കാരവും ഷജിലിനായിരുന്നു. റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ ബാലുശ്ശേരി പടിക്കൽ ബാലൻനായരുടെയും രാജലക്ഷ്മിയുടെയും മകനാണ്. പൂനൂർ ജി.എം.എൽ.പി സ്കൂളിലെ അധ്യാപിക നിഷയാണ് ഭാര്യ. മക്കൾ: നവനീത്, ശ്രീപ്രദ.
കോഴിക്കോടിെൻറ സ്വന്തം ടീച്ചേഴ്സ് തിയറ്റർ
കോഴിക്കോട്: ചിത്രകല, സംഗീത, കായിക അധ്യാപകർക്കെല്ലാം കൂട്ടായ്മകളും സംഘടനകളുമുണ്ട്. വേറിട്ട അധ്യാപക കൂട്ടായ്മയായി മാറിയിരിക്കയാണ് കോഴിക്കോടിൻെറ സ്വന്തം 'ടീച്ചേഴ്സ് തിയറ്റർ അറ്റ് കാലിക്കറ്റ്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നാടകസ്നേഹികളായ അധ്യാപകരാണ് ടീച്ചേഴ്സ് തിയറ്ററിൻെറ അണിയറയിലുള്ളത്. ലോക്ഡൗണിൽ രാജ്യം നിശ്ചലമായപ്പോഴായിരുന്നു 2020 ഏപ്രിലിൽ കോഴിക്കോട് ഡയറ്റ് കലാവിദ്യാഭ്യാസ വിഭാഗം ലക്ചററും ടീച്ചേഴ്സ് തിയറ്റർ കോഓഡിനേറ്ററുമായ മിത്തു തിമോത്തി ഈ കൂട്ടായ്മക്ക് തുടക്കമിട്ടത്. ശിവദാസ് പൊയിൽക്കാവ്, രമേശ് കാവിൽ, ഹാരൂൺ അൽ ഉസ്മാൻ, ടി. മൻസൂർ, സന്തോഷ് നിസ്വാർഥ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വാട്സ്ആപ് കൂട്ടായ്മയിലൂടെയും ഗൂഗ്ൾ മീറ്റിലൂടെയും ആശയ വിനിമയം നടത്തി കൊറോണ കാലം സർഗാത്മകമാക്കുകയാണ് നാടക പ്രവർത്തകരായ അധ്യാപകർ. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, കലാധ്യാപകർ, പ്രൈമറി എച്ച്.എം, ഹൈസ്കൂൾ എച്ച്.എം, പ്രിൻസിപ്പൽ എന്നിവർ അടങ്ങുന്ന സംഘമാണ് അംഗങ്ങൾ. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് 2020ൽ പുറത്തിറക്കിയ കോവിഡ് കാലത്തെ കുട്ടികൾക്കായി സമർപ്പിച്ച ശലഭങ്ങളായ് വരും എന്ന വിഡിയോ ആൽബമായിരുന്നു ആദ്യസംരംഭം. ലോകമലയാളി കുട്ടികൾക്കായി സംഘടിപ്പിച്ച 'പ്ലേ ബെൽ' എന്ന ഓൺലൈൻ നാടകശിൽപശാലയിൽ സ്വദേശത്തും വിദേശത്തുമുള്ള നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു.
അന്തരിച്ച നാടക പ്രവർത്തകൻ എ. ശാന്തകുമാറിൻെറ കുടുംബത്തിനായുള്ള ധനസമാഹരണത്തിൽ ടീച്ചേഴ്സ് തിയറ്റർ 2.81 ലക്ഷം രൂപ പിരിച്ചുനൽകിയിരുന്നു.കുട്ടികളെയും അധ്യാപകരെയും പൊതുസമൂഹത്തെയും നാടകത്തിലേക്ക് അടുപ്പിക്കാനും വിദ്യാഭ്യാസത്തിലെ നാടകസാധ്യതകളെ കൂടുതൽ കണ്ടെത്താനുമുള്ള ശ്രമങ്ങളാണ് ടീച്ചേഴ്സ് തിയറ്റർ നടത്തുന്നത്. അംഗങ്ങളെ പങ്കെടുപ്പിച്ച് സ്വന്തമായി നാടകം നിർമിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം.
അധ്യാപികമാരാൽ സമൃദ്ധം ഇൗ വിദ്യാലയം
കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി സ്കൂളിൽ മുഴുവൻ അധ്യാപകരും വനിതകൾ. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ സർക്കാർ പ്രൈമറി സ്കൂളാണിത്.
685 പേർ ഇവിടെ പഠിക്കുന്നു. 22 അധ്യാപികമാരാണ് ഇവിടെയുള്ളത്. അനധ്യാപിക തസ്തികയിൽ ഒരു വനിതയുമുണ്ട്. ഇത്തവണ ഒന്നാം ക്ലാസിൽ 113 കുട്ടികളും. പ്രീപ്രൈമറിയിൽ 168 കുട്ടികളും ചേർന്നു. എൽ.എസ്.എസ് സ്കോളർഷിപ്പി െൻറ കാര്യത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.
ആറു വർഷത്തിനിടെ ഒരു വർഷം പ്രധാനാധ്യാപകനായി ഒരാളുണ്ടായിരുന്നു. കോവിഡ് കാലത്തെ പ്രയാസങ്ങൾ മറ്റിടങ്ങളിലുള്ളതുപോലെ ഇവിടെയുമുണ്ട്. പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്നത് ജി.കെ. നീമയാണ്. കുട്ടികളുമായി നേരിട്ട് ഇടപെടാൻ കഴിയാത്തതാണ് പ്രധാന വിഷമമെന്ന് ഇവർ പറയുന്നു.
ഗൂഗ്ൾ മീറ്റിലെ ക്ലാസുകളും ശനിയാഴ്ചത്തെ ഓൺലൈൻ സർഗവേളകളും നടന്നുവരുന്നു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഇരുനില കെട്ടിടം ഇതുവരെ കുട്ടികൾക്ക് ഉപയോഗിക്കാനായിട്ടില്ല. ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്കൂൾ തുറക്കാൻ.
അധ്യാപനം തപസ്യയാക്കി അയേടത്ത് ശ്രീധരൻ
നന്മണ്ട: വിരമിച്ചിട്ടും വിശ്രമിക്കാതെ അധ്യാപനം തപസ്യയാക്കി ഒരു അധ്യാപകൻ. പുന്നശ്ശേരി രാമല്ലൂർ അയേടത്ത് ശ്രീധരൻ മാസ്റ്ററാണ് ഇപ്പോഴും അക്ഷരത്തോണിയിൽ സഞ്ചരിക്കുന്നത്. സൗജന്യമായാണ് കുട്ടികൾക്ക് ട്യൂഷൻ നൽകുന്നത്. 1969ൽ ടി.ടി.സി കഴിഞ്ഞതോടെ കുട്ടികൾക്കായി അക്ഷരം പഠിപ്പിക്കാൻ തുടങ്ങി. ഇന്നും അതിന് ഒരു മുടക്കവുമില്ല. കോവിഡ് തുടങ്ങുന്നതിന് മുമ്പ് അയേടത്ത് വീട്ടിലായിരുന്നു കുട്ടികൾ അറിവ് തേടി എത്താറ്. കോവിഡ് കാലമായതോടെ ഓരോ വീടും കയറിയിറങ്ങിയാണ് കുട്ടികളെ കണ്ടെത്തുന്നതും സൗജന്യ ട്യൂഷൻ നൽകുന്നതും. കോവിഡ് കാലത്തെ ഓൺലൈൻ പഠനം കുട്ടികളിൽ സൃഷ്ടിക്കുന്ന പ്രയാസങ്ങളിൽ ഇദ്ദേഹം ദുഃഖിതനാണ്. ക്ലാസ് മുറികളിൽ ഇരുന്നുള്ള പഠനമാകുമ്പോൾ വിദ്യാർഥികൾക്ക് കിട്ടുന്ന മാനസികോല്ലാസം ഒന്നുവേറെ തന്നെയാണെന്നും അധ്യാപകരുടെ സ്നേഹം കിട്ടാതെയുള്ള പഠനമാണിപ്പോഴെന്നും ശ്രീധരൻ മാസ്റ്റർ പരിതപിക്കുന്നു. പുന്നശ്ശേരി എ.എം.എൽ.പി സ്കൂളിൽനിന്നും തുടങ്ങി കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും പ്രധാന അധ്യാപകനായി 2005ൽ വിരമിച്ചുവെങ്കിലും കുട്ടികളെ കൈവിടാൻ ഇദ്ദേഹത്തിനായില്ല. സുഹൃത്ത് മുഖേന ബി.എഡ് കോളജിലും തുടർന്ന് ടി.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി. ഇപ്പോൾ ഫറോക്ക് എ.ഡബ്ല്യൂ.യു.എച്ച് ടി.ടി.ഐയിലെ മനഃശാസ്ത്ര അധ്യാപകനാണ്.
ഗുരുക്കന്മാർക്ക് ജീവിതാക്ഷരങ്ങളുമായി
പേരാമ്പ്ര: അംഗൻവാടി മുതൽ അറിവിെൻറ വാതായനങ്ങൾ തുറന്നു തന്ന പ്രിയ ഗുരുക്കന്മാർക്ക് ഓർമകൾ പങ്കുവെക്കാൻ പുസ്തകമൊരുക്കുകയാണ് ഇവിടെയൊരധ്യാപകൻ. പേരാമ്പ്ര എൻ.ഐ.എം എൽ.പി സ്കൂളിലെ അധ്യാപകൻ എൻ.പി. അബ്ദുൽ കബീർ ആണ് തന്നെ സ്വാധീനിച്ച 65 അധ്യാപകരെ കുറിച്ച് 'ജീവിതാക്ഷരങ്ങൾ' എന്ന പുസ്തകമൊരുക്കിയത്. ഗുരു-ശിഷ്യ ഓർമകളുടെ സ്പന്ദനങ്ങളാണ് ഈ അക്ഷരോപഹാരം. ഓരോ അധ്യാപരുടെയും പഠനരീതികളും കുട്ടികളുമായുള്ള ബന്ധങ്ങളും ഉൾപ്പെടെ എല്ലാം വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഈ ഗുരുക്കന്മാർ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും വിവരിക്കുന്നു. സഹപാഠികളുമായുള്ള ബന്ധങ്ങളും ഈ പുസ്തകത്തിൽ വരച്ചുകാട്ടുന്നു. കഴിഞ്ഞ 19 വർഷമായി കൂടെ പ്രവർത്തിക്കുന്ന സഹഅധ്യാപകരെക്കുറിച്ചും 'ജീവിതാക്ഷരങ്ങൾ' പറയുന്നുണ്ട്. അധ്യാപകർക്ക് സംസ്ഥാന തലത്തിലേർപ്പെടുത്തിയ നമ്പീശൻ മാസ് റ്റർ പുരസ്കാര ജേതാവ് കൂടിയാണ് കബീർ. മുഖചിത്രവും ചിത്രീകരണവും നിർവഹിച്ചത് ഫസൽ എടവനക്കാടാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് പെൻഡുലം ബുക്സാണ്. പുസ്തകത്തിന് അവതാരിക എഴുതിയത് ഒ. സഫറുല്ല.
സംഗീതം ബോധന മാധ്യമമാക്കി നിയാസ് ചോല
തിരുവമ്പാടി: ''ആകാശം അകലെയല്ലന്നോർക്കുക നാം ഉയരങ്ങൾ താണ്ടാൻ അതിനായി യത്നിച്ചീടുക ജീവിതത്തിൽ വിജയങ്ങൾ നേടാൻ ... '' കരിയർ ഗൈഡൻസ് ക്ലാസിനെത്തിയ കുട്ടികൾക്ക് മുന്നിൽ നിയാസ് ചോല പാടി. വിദ്യാർഥികളെ ബോറടിയില്ലാതെ ക്ലാസിലിരുത്താൻ പാട്ടിൻെറ പാലാഴി തീർക്കും നിയാസ് മാഷ്. കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകനായ നിയാസ് ചോലയുടെ സംഗീത സാന്ദ്രമായ അധ്യാപനം രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്.
ശാസ്ത്രാധ്യാപകനായ ഇദ്ദേഹം പാഠ്യവിഷയങ്ങളെ സംഗീതാത്മകമായി അവതരിപ്പിച്ച് ബോധന പ്രക്രിയക്ക് പുതുരൂപം നൽകിയാണ് ശ്രദ്ധേയനാകുന്നത്. ശാസ്ത്ര - സാമൂഹികശാസ്ത്ര-ഗണിത വിഷയങ്ങളിൽ കവിതയില്ലെന്ന പോരായ്മക്ക് പരിഹാരമായാണ് പാഠ്യവിഷയങ്ങൾക്ക് ഗാന രൂപം നൽകിയത്. പഠന സമയത്ത് കുട്ടികൾക്കുണ്ടാകുന്ന മനോസമർദത്തെ കുറക്കാനും കഴിയും. സംഗീതാസ്വാദനം ആർക്കും സാധ്യമാണെന്നത് പഠന പാട്ടുകൾക്ക് പ്രചോദനമാണെന്ന് നിയാസ് ചോല പറയുന്നു.
ഭൗതിക ശാസ്ത്രം, രസതന്ത്രം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, പൊതുവിജ്ഞാനം ഉൾപ്പെടെ വിഷയങ്ങളിൽ നിരവധി പഠന പാട്ടുകളാണ് ഇതിനകം പാടിയത്. ചന്ദ്രദിനം, പ്രകാശ പ്രകീർണനം, രാസനാമങ്ങൾ, ജൂൾ നിയമം, ശാസ്ത്ര കണ്ടുപിടിത്തങ്ങൾ, റേഡിയോ ആക്ടിവിറ്റി, വൈദ്യുതകാന്തിക പ്രേരണം, ഇംഗ്ലിഷ് വ്യാകരണം തുടങ്ങിയവക്ക് ഗാനാവിഷ്കാരം നൽകി. വിബ്ജിയോർ, ഗാലക്സി, ചന്ദ്രയാൻ, പൊൻതാരം, പഠനരസം തുടങ്ങിയ വിഡിയോ ആൽബങ്ങൾ വിദ്യാർഥികൾക്കായി നിർമിച്ചു. കുട്ടാപ്പി, ചുണ്ടുകുറുക്കൻ, പപ്പൂസ്, പൂമ്പാറ്റ, കുസൃതിക്കുറുക്കൻ എന്നീ അനിമേഷൻ സീഡികളും പുറത്തിറക്കിയിട്ടുണ്ട്. കുട നിർമാണം, സോപ്പ്, മെഴുകുതിരി, പേപ്പർ ബാഗ് ഉൾപ്പെടെ 30 ഓളം കൈത്തൊഴിലുകളിൽ വിദ്യാർഥികൾക്ക് നേരിട്ട് പരിശീലനം നൽകുന്നുണ്ട് ഈ പ്രഥമാധ്യാപകൻ. കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ കായിക അധ്യാപകനായി സേവന രംഗത്തെത്തിയ നിയാസ് ചോല പിന്നീട് കാരന്തൂർ മർകസ് ഹൈസ്കൂളിൽ ശാസ്ത്രധ്യാപകനായി. ദേശീയ-സംസ്ഥാന അധ്യാപക അവാർഡുകൾ, ആചാര്യ അവാർഡ്, ഗ്ലോബൽ റോൾ മോഡൽ ടീച്ചർ അവാർഡ്, ദേശീയ സെലിബ്രിറ്റി ടീച്ചർ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൊടിയത്തൂർ എസ്.കെ.യു.പി സ്കൂളിൽ അധ്യാപികയായ ഒ.പി. ഹാജറയാണ് ഭാര്യ. മക്കൾ: ഫാത്തിമ ജനീന, നഫീസത്തുൽ മിസ്രിയ, നസൽ ചോല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.