കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച് മെഡിക്കൽ കോളജ് മോർച്ചറിയിൽ ഒരുമാസത്തിലേറെയായി സൂക്ഷിച്ചിരുന്ന വയനാട് സ്വദേശിയുടെ മൃതദേഹം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾ എത്താതെ അനാഥമായ തിരുനെല്ലി സ്വദേശി ജോസഫിന്റെ മൃതദേഹമാണ് സന്നദ്ധസംഘടനയായ സഹായിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ ചേളന്നൂർ വളന്റിയർമാരായ അശ്വിൻ ചേളന്നൂർ, അനസ് പള്ളിപ്പൊയിൽ, നന്ദേഷ്, ബിജു എന്നിവർ ചേർന്ന് സംസ്കരിച്ചത്.
ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും ജില്ല സബ് ജഡ്ജുമായ എം.പി. ഷൈജലിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സംഭവമറിഞ്ഞ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറി, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ലീഗൽ സർവിസ് അതോറിറ്റി ബന്ധപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെതന്നെ മൃതദേഹം ഏറ്റെടുക്കാമെന്ന് തിരുനെല്ലി പഞ്ചായത്ത് അറിയിച്ചു. സംസ്കരിക്കാനുള്ള സൗകര്യങ്ങൾ കോഴിക്കോട് കോർപറേഷനും സൗജന്യമായി ഒരുക്കി. ഉച്ചക്ക് തിരുനെല്ലി പഞ്ചായത്ത് പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.