ബീച്ചിലൊരുങ്ങി, വസന്തോത്സവം

 നഗരത്തിൽ വസന്തോത്സവമൊരുക്കി പുഷ്പമേള ആരംഭിച്ചു. കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റി ബീച്ചിലൊരുക്കിയ ഫ്ലവർ ഷോയിൽ പൂക്കളുടെ വസന്തകാലംതന്നെയാണ് തീർത്തിരിക്കുന്നത്. ജനുവരി 29 വരെയാണ് ഫ്ലവർ ഷോ. മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതൽ ജെറനിയം, വെർബീനിയ, കൃസാന്തം, ഓൾ സീസൺ ബോഗൻവില്ല തുടങ്ങി ചെടികളുടെ അപൂർവ ശേഖരമാണ് ഇവിടെയൊരുക്കിയിട്ടുള്ളത്. കൂടാതെ വിവിധയിനം ചെടികളും വിത്തുകളും ലഭിക്കും.

പൂക്കളുടെ വർണവിസ്മയത്തോടൊപ്പം ഭക്ഷണവിഭവങ്ങളുടെ ഫുഡ്പോർട്ടും ഒരുങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ അരീക്കനട്ട് ആൻഡ് സ്പൈസസ്, സി. ഡബ്ല്യു.ആർ.ഡി.എം, കൂത്താളി കൃഷി ഫാം തുടങ്ങിയ സ്റ്റാളുകളും വിവിധയിനം അലങ്കാര ചെടികളുടെ വിൽപന സ്റ്റാളുകളും കാർഷികോപകരണ വിൽപന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും ഏഴു മണിക്ക് ഗാനമേളയുണ്ടാകും. പുഷ്പരാജ, പുഷ്പറാണി മത്സരവും മേളക്ക് മാറ്റുകൂട്ടും. 24, 25 തീയതികളിലായി കർഷകർക്ക് സെമിനാറുകളും പഠനക്ലാസുകളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ പുഷ്പമേള ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഗീതവിരുന്നും അരങ്ങേറി.

Tags:    
News Summary - The flower festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.