കോഴിക്കോട്: ജ്വല്ലറിയിൽ സ്വർണമാല വാങ്ങാൻ കയറിയ യുവാവ് മൂന്നര പവൻ തൂക്കമുള്ള രണ്ടു മാലകളുമായി ഓടിമറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം.
മണക്കടവ് റോഡിൽ കെ.കെ. ജ്വല്ലറിയിലാണ് സ്വർണമാല വാങ്ങാനെന്ന വ്യാജേന 28 വയസ്സ് തോന്നിക്കുന്ന യുവാവ് കയറിയത്. മാലകൾ എടുത്തു കാണിക്കുന്നതിനിടെ രണ്ടു മാലകളുമായി യുവാവ് കടയിൽനിന്ന് പുറത്തേക്കോടി.
പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മറ്റൊരു യുവാവ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ ബൈക്കിൽ കയറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഉടമ രാമചന്ദ്രൻ പിന്നാലെ ഓടി പിടിച്ചെങ്കിലും കുതറിയോടി.
രണ്ടു തവണയാണ് മോഷ്ടാക്കളെ ഉടമ തടയാൻ ശ്രമിച്ചത്. രണ്ടു തവണയും ഉടമ റോഡിൽ വീണു. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.