ഗോവിന്ദപുരം പാർത്ഥ സാരഥി ക്ഷേത്രത്തിൽ കവര്‍ച്ച; 35,000 നഷ്ടപ്പെട്ടു

കോഴിക്കോട്: ഗോവിന്ദപുരം ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിൽ കവര്‍ച്ച. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. ആറ് ഭണ്ഡാരങ്ങൾ പൊളിച്ചു. 35,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രഥമിക വിവരം. പുലർച്ചെ മൂന്നേമുക്കാലോടെയാണ് കള്ളൻ കയറിയത്.

മോഷണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റിട്ട് മുണ്ടുമടക്കിക്കുത്തിയാണ് കള്ളൻ മോഷണം നടത്തിയത്. ക്ഷേത്രത്തിലുള്ള നടപ്പന്തൽ നിർമാണം നടന്നുവരികയാണ്. അവിടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.

അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പൂജ നടന്നിരുന്നു. ധാരാളം വിശ്വാസികളിൽ ഈ ദിവസങ്ങളിൽ ക്ഷേത്രത്തില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ കാണിക്കയായി നല്ലൊരു തുക ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കുത്തിത്തുറന്നതിൽ അഞ്ചെണ്ണം ശ്രീകോവിലിനുള്ളിലെ ഭണ്ഡാരവും ഒരെണ്ണം പുറത്തുള്ളതുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.