പ​ട്ട​യം അ​നു​വ​ദി​ച്ച പൊ​ന്നാ​ങ്ക​യം കോ​ള​നി​യി​ലെ വീ​ടു​ക​ൾ

തിരുവമ്പാടിയിലെ 60 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും

തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രേ​ഖ​യി​ല്ലാ​ത്ത 60 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കും. പു​ല്ലൂ​രാം​പാ​റ മേ​ലെ പൊ​ന്നാ​ങ്ക​യം ആ​ദി​വാ​സി കോ​ള​നി​യി​ലെ 48 കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ന​ക്കാം​പൊ​യി​ൽ ഓ​ട​പ്പൊ​യി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ 12 കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് പ​ട്ട​യം അ​നു​വ​ദി​ച്ച​ത്. റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ കോ​ള​നി​ക​ളി​ലെ​ത്തി ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യ​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. ആ​ന്റ​ണി, ലി​ന്റോ ജോ​സ​ഫ് എം.​എ​ൽ.​എ മു​ഖേ​ന ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭൂ​രേ​ഖ​യി​ല്ലാ​ത്ത​തി​നാ​ൽ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ഹി​യ​റി​ങ്ങി​നാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കു​ടും​ബ​ങ്ങ​ളു​ടെ സി​റ്റി​ങ് ന​ട​ത്തി​യാ​ണ് ട്രൈ​ബ്യൂ​ണ​ൽ പ​ട്ട​യം അ​നു​വ​ദി​ച്ച​ത്.ജൂ​ലൈ മാ​സം​ത​ന്നെ പ​ട്ട​യം കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - 60 tribal families in Thiruvambady to get title deeds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.