തിരുവമ്പാടി: രാജ്യസുരക്ഷക്കായി സേവനമനുഷ്ഠിക്കുമ്പോഴും സ്വന്തം വീടിന്റെ സുരക്ഷയുടെ ആധിയിലാണ് സനുമോൻ എന്ന സൈനികൻ. പൂല്ലൂരാംപാറ ഇലന്തുകടവ് പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയോരത്തെ വീട്ടിൽ മഴക്കാലത്ത് മലവെള്ളം ഒഴുകിയെത്തുക പതിവാണ്. വെള്ളം കയറി മൂന്ന് തവണ വീടിന് കേടുപാട് സംഭവിച്ചു.
ഇതിനു പരിഹാരമായി പത്ത് വർഷമായി സംരക്ഷണഭിത്തി എന്ന ആവശ്യവുമായി സനുമോൻ അധികൃതരെ സമീപിക്കാൻ തുടങ്ങിയിട്ട്. നാട്ടിൽ നൽകിയ പരാതിക്ക് പരിഹാരം ലഭിക്കാത്തതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയം വഴിയും പരാതി നൽകി. സംരക്ഷണ ഭിത്തി നിർമാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചതായി കലക്ടറേറ്റിൽ നിന്ന് സനുമോന്‍ അറിയിപ്പ് ലഭിച്ചിട്ട് ഒരു വർഷമായി. പിന്നീട് വിവരമൊന്നുമില്ല. രോഗികളായ പിതാവ് അബ്ദുൽ ഹമീദും മാതാവ് സുബൈദയുമാണ് വീട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.