തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ മുത്തപ്പൻപുഴ മറിപ്പുഴയിൽ ഫാം ഹൗസുകൾക്കുനേരെ ആക്രമണം.
കഴിഞ്ഞദിവസം രാത്രിയാണ് ആക്രമണം നടന്നത്. ഡോ. സാജെൻറ ഉടമസ്ഥതയിലുള്ള ഫാം ഹൗസ്, മെസ് ഹൗസ് എന്നിവ തകർക്കാനാണ് ശ്രമം നടന്നത്. അഞ്ചു മുയലുകൾ, പലവ്യഞ്ജന സാധനങ്ങൾ എന്നിവ മോഷ്ടിച്ചിട്ടുണ്ട്.
ഇൗ സമയത്ത് ഫാം ഹൗസിൽ ആളുണ്ടായിരുന്നില്ല. തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി. അക്രമത്തിനുപിന്നിൽ ആരാണെന്ന് വ്യക്തമല്ല. സാമൂഹികവിരുദ്ധരോ മാവോവാദികളോ ആകാമെന്ന് നാട്ടുകാർ പറയുന്നു.
മാവോവാദി സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണിത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടോമി കൊന്നക്കൻ, വിൽസൺ താഴത്തുപറമ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.