തിരുവമ്പാടി: കോവിഡ് രോഗികൾ കുത്തനെ കുതിച്ചുയരവെ രോഗനിർണയത്തിന് സർക്കാർ സംവിധാനം പരിമിതം. വിവിധ പഞ്ചായത്തുകളിൽ ആൻറിജൻ, ആർ.ടി.പി.സി.ആർ പരിശോധനക്ക് ആഴ്ചയിൽ ഒരു ദിവസമാണ് സർക്കാർ സംവിധാനങ്ങൾക്ക് കീഴിൽ സൗകര്യമൊരുക്കിയിരിക്കുന്നത്. രണ്ടു മാസം മുമ്പുവരെ പരിശോധനക്ക് കൂടുതൽ സൗകര്യമുണ്ടായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗനിർണയം സാധ്യമാകാതെ ആളുകൾ ദുരിതമനുഭവിക്കുകയാണ്. ഈ അവസരം സ്വകാര്യ ലാബുകൾക്ക് കൊയ്ത്തായി മാറുന്നു. 500 രൂപയാണ് സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. സാധാരണക്കാരായ രോഗികൾ പണമില്ലാത്തതിനാൽ രോഗനിർണയം സാധ്യമാകാതെ വൈറസ് വാഹകരായി രോഗം പടർത്തുന്ന സാഹചര്യവുമുണ്ട്.
പരമാവധി കോവിഡ് പരിശോധന ഒഴിവാക്കി രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശത്തിന്‍റെ ഭാഗമാണ് പരിശോധന സംവിധാനങ്ങൾ വെട്ടിച്ചുരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിന് മുകളിൽ കുതിക്കുമ്പോഴും ആകെ പരിശോധന സാമ്പിളുകളുടെ എണ്ണം വർധിക്കാത്തത് സർക്കാർ തന്ത്രമാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.