തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ (തൊണ്ടിമ്മൽ ) പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു.
പാർട്ടി ചിഹ്നത്തിലോ പരസ്യ പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാർഥിയോ ആയിരിക്കണം എൻ.ഡി.എ സ്ഥാനാർഥികളെന്നാണ് ബി.ജെ.പി നയം. ഇതിന് വിരുദ്ധമായി ആരുടെ സ്ഥാനാർഥിയാണെന്ന് വ്യക്തമാകാത്ത രീതിയിൽ തൊണ്ടിമ്മൽ വാർഡിൽ സ്ഥാനാർഥിയെ നിർത്തിയതിനെതിരെ പഞ്ചായത്ത് കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. വാർഡ് കമ്മിറ്റി മറുപടി നൽകാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടി.
തൊണ്ടിമ്മൽ വാർഡിൽ ശരണ്യ കിഴക്കെ തൊടികയിലാണ് ബി.ജെ.പി സ്വതന്ത്ര സ്ഥാനാർഥി. യു.ഡി.എഫിലെ ധാരണ പ്രകാരം കോൺഗ്രസിന് ലഭിച്ച തൊണ്ടിമ്മൽ വാർഡിൽ പാർട്ടി സ്ഥാനാർഥിയില്ല. കോൺഗ്രസിെൻറ പിന്തുണയും ബി.ജെ.പി പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർഥിക്കാണെന്നാണ് വിവരം.
ഡി.സി.സി ജനറൽ സെക്രട്ടറിക്കും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനും വോട്ടുള്ള തൊണ്ടിമ്മൽ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥികളില്ലാത്തത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. സി.പി.എമ്മിലെ ബീന ആറാംപുറത്താണ് ഇവിടെ ഇടതുസ്ഥാനാർഥി. വർഷങ്ങളായി എൽ.ഡി.എഫ് വിജയിക്കുന്ന വാർഡാണ് തൊണ്ടിമ്മൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.