തിരുവമ്പാടി: കൂടരഞ്ഞി-തിരുവമ്പാടി പൊതുമരാമത്ത് റോഡിൽ ചവലപ്പാറ ഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. റോഡ് നവീകരണത്തിനായി കലുങ്ക് നിർമിച്ച ഭാഗമാണ് ടാറിങ് പൊളിഞ്ഞ് തകർന്നത്. മഴ പെയ്തതോടെ ഈ ഭാഗത്തെ റോഡ് വെള്ളത്തിൽ മുങ്ങി യാത്ര ദുഷ്കരമായി. റോഡ് കലുങ്കിന് സമാനമായി ഉയർത്തി ടാറിങ് നടത്തേണ്ടിവരും. കലുങ്ക് നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ടാറിങ് നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. റോഡിന്റെ വശത്ത് ഓവുചാൽ നിർമിച്ചാലേ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനാകൂ. റോഡ് ഉടൻ ടാറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.