കോടഞ്ചേരി: റോഡ് പ്രവൃത്തിക്കിടെ എക്സ്കവേറ്റർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപിച്ച പ്രതിയെ കോടഞ്ചേരി പൊലീസ് സാഹസികമായി പിടികൂടി. കോടഞ്ചേരി വളയത്തില്‍ പടിയില്‍ അറമത്ത് ബെന്നിയെയാണ് കോടഞ്ചേരി ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷിെൻറ നേതൃത്വത്തിലുള്ള സംഘം മൂന്നര കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് കൈതപ്പൊയില്‍ കോടഞ്ചേരി അഗസ്ത്യൻമുഴി റോഡിെൻറ പ്രവൃത്തിക്കായി എത്തിയ എക്സ്കവേറ്റർ ഡ്രൈവറെ വളയത്തില്‍ പടിയില്‍ വെച്ച് ബെന്നി ആക്രമിച്ചത്.
ഉടന്‍ കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തിരച്ചിലിനിടെ പ്രതി ചാലിപ്പുഴ നീന്തിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സംഘവും പിറകെ ചാടി. പുഴ നീന്തിക്കടന്ന് ഓടിയ പ്രതിയെ മൂന്നര കിലോമീറ്ററോളം പിന്നിട്ട് കാഞ്ഞിരപ്പാറയില്നിന്ന് പിടികൂടി. സി.പി.ഒമാരായ ജയ്സണ്‍ പുതിയേടത്ത്, സ്മിത്ത് ലാല്‍, ഷിബിന്‍ എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി പ്രതിയെ പിടികൂടിയത്.
എക്സ്കവേറ്റർ കേടുവരുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം അച്ചന്‍കടവ് പാലത്തിന് സമീപത്തെ കടയില്‍ കയറി ഉടമയെ ഇയാള്‍ ആക്രമിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. നേരത്തേ മറ്റൊരു കേസില്‍ കോടഞ്ചേരി പൊലീസ് പിടികൂടിയ ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് പിടിയിലായത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.