തിരുവമ്പാടി: മലയോര മേഖലയിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ. പുന്നക്കൽ വഴിക്കടവിൽ താൽക്കാലിക നടപ്പാലം ഒലിച്ചുപോയി. വഴിക്കടവിൽ പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്ന സാഹചര്യത്തിൽ കാൽനടക്കാർക്കായി ഉണ്ടാക്കിയതായിരുന്നു നടപ്പാലം.
കൂടരഞ്ഞി ഉറുമി പുഴ, ഇരുവഴിഞ്ഞി പുഴയിലെ മറിപ്പുഴ, മുത്തപ്പൻപുഴ, പതങ്കയം, അരിപ്പാറ ഭാഗങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടായി. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ ശക്തമായ മഴയിലും കാറ്റിലും കൃഷിനാശവുമുണ്ടായി.
താമരശ്ശേരി: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളപ്പാച്ചിലിൽ മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരാണ് പുഴയുടെ മധ്യഭാഗത്ത് പാറക്കെട്ടുകൾ നിറഞ്ഞിടത്ത് കുടുങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വടം കെട്ടി ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.