തിരുവമ്പാടി: പ്രവൃത്തി പുരോഗമിക്കുന്ന മലയോര ഹൈവേ നിർമാണം കൂടരഞ്ഞി ടൗണിലെ പോസ്റ്റ് ഓഫിസ് കവല റോഡിൽ അശാസ്ത്രീയമെന്ന് ആക്ഷേപം. ആദ്യ അലൈൻമെന്റിന് വ്യത്യസ്തമായി കുത്തനെയുള്ള ഇറക്കംവരുന്ന രീതിയിൽ പുതിയ അലൈൻമെന്റ് രൂപവത്കരിച്ച് നിർമാണം നടത്തുന്നതായാണ് പരാതി. 2500റോളം സ്കൂൾ വിദ്യാർഥികൾ നടന്നുപോകുന്ന ഈ റോഡിൽ വീതി കുറഞ്ഞ കലുങ്കും ട്രാൻസ്ഫോർമറും കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും എപ്പോഴും തടസ്സമാകുന്നുണ്ട്.
കുത്തനെയുള്ള ഇറക്കം വാഹനാപകടങ്ങൾക്കും കാരണമാകും. മഴക്കാലത്ത് വെള്ളക്കെട്ടിനിടയാക്കുമെന്നും വിമർശനമുണ്ട്. ആദ്യ അലൈൻമെന്റ് പ്രകാരം റോഡ് നിർമാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമായുണ്ട്. വിഷയമുന്നയിച്ച് യുവജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി യോഗം രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ജിൻസ് അഗസ്റ്റ്യൻ, ജിനേഷ് തെക്കനാട്ട്, എമിൽ പ്ലാത്തോട്ടം, സുബിൻ പൂക്കളം, സത്യൻ പനക്കച്ചാൽ, അഖിൽ കരിങ്കണ്ണിയിൽ, അഭിജിത് മങ്കരയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.