ഉൽപാദനച്ചെലവിൽ വൻ വർധന;മലയോര മേഖലയിലെ ക്ഷീരകർഷകർ പിന്മാറുന്നു

തിരുവമ്പാടി: ഉൽപാദനച്ചെലവ് ഗണ്യമായി വർധിച്ചതോടെ മലയോരമേഖലയിലെ ക്ഷീരകർഷകർ ക്ഷീരമേഖല ഉപേക്ഷിക്കുന്നു. കാലിത്തീറ്റ ഉൽപന്നങ്ങൾക്ക് മൂന്ന് വർഷത്തിനിടെ 30 ശതമാനം വർധനയാണുണ്ടായത്. 2019ലാണ് ഒടുവിൽ പാൽവില വർധിപ്പിച്ചത്. ക്ഷീരമേഖലയെ മാത്രം ആശ്രയിക്കുന്ന കർഷകരാണ് ഉൽപാദനച്ചെലവ് വർധിച്ചതോടെ കടുത്ത പ്രതിസന്ധിയിലായത്.

പാൽ ഉൽപാദനത്തിൽ രണ്ട് വർഷത്തിനിടെ കുറവുണ്ടായെന്നാണ് ക്ഷീരോൽപാദക സഹകരണസംഘങ്ങളുടെ വിലയിരുത്തൽ. ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നതിന് 53 രൂപ ചെലവ് വരുമെന്ന് ക്ഷീരകർഷകർ പറയുന്നു. ലിറ്റർ പാലിന് കർഷകർക്ക് ലഭിക്കുന്നത് 37.5 രൂപയാണ്.

ഉൽപാദനച്ചെലവിന് ആനുപാതികമായി പാൽ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ക്ഷീരോൽപാദക സംഘങ്ങളുടെ പ്രവർത്തനച്ചെലവിലും വർധനവുണ്ടായിട്ടുണ്ട്. ഇതോടെ സഹകരണസംഘങ്ങളും പ്രതിസന്ധിയിലായി.

മിൽമ പ്രഖ്യാപിച്ച അഞ്ച് രൂപ ബോണസ് കർഷകർക്ക് ലഭിക്കാതിരിക്കാനുള്ള മാനദണ്ഡങ്ങളാണുള്ളതെന്ന് ക്ഷീരകർഷകർ ചൂണ്ടിക്കാട്ടുന്നു. ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Tags:    
News Summary - Huge increase in cost of production-dairy farmers in hilly areas are withdrawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.