തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ പുരോഗമിക്കുന്നു. അന്തിമ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പ്രകാരം രണ്ടു തുരങ്കങ്ങൾക്കും നാലുവരി സമീപ റോഡിനും പാലത്തിനുമടക്കം 2043.74 കോടി രൂപയാണ് ചെലവുവരുന്നത്. ഇത് സർക്കാറിന്റെ പുതുക്കിയ ഭരണാനുമതിക്കായി സമർപ്പിച്ചു. നേരത്തേ പ്രാഥമിക പരിശോധനകളുടെ ഭാഗമായി 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
പദ്ധതിയുടെ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുവേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൊങ്കൺ റെയിൽവേ കോർപറേഷൻ അപേക്ഷ സമർപ്പിച്ചിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ചേർന്ന യോഗത്തിൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന റോഡും സമീപ റോഡും ദേശീയപാതയോ സംസ്ഥാന പാതയോ അല്ലാത്തതിനാൽ പാരിസ്ഥിതികാഘാത നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി. നിലവിൽ പദ്ധതിക്കാവശ്യമായ ഏഴ് ഹെക്ടർ സ്വകാര്യ ഭൂമി സംബന്ധിച്ച് റവന്യു വിഭാഗം, കൊങ്കൺ റെയിൽവേ കോർപറേഷൻ അധികൃതർ, പൊതുമരാമത്ത് വിഭാഗം എന്നിവരുടെ സംയുക്ത പരിശോധന നടക്കുന്നുണ്ട്.
പദ്ധതിക്കാവശ്യമായ വനഭൂമി സംബന്ധിച്ച് പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. വയനാട്ടിലേക്ക് തുരങ്കപാത: സർവേ പുരോഗമിക്കുന്നു, പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്വനം വകുപ്പ് അനുമതിയും സർക്കാറിന്റെ പുതുക്കിയ ഭരണാനുമതിയും ലഭിച്ചാലുടൻ തുരങ്കനിർമാണ നടപടികളിലേക്ക് കടക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.