തിരുവമ്പാടി: അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കകം നിർധന കുടുംബത്തിന് വൈദ്യുതിയെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ. തിരുവമ്പാടി തറിമറ്റത്തെ ലക്ഷ്മി ആനന്ദിെൻറ കുടുംബത്തിനാണ് അധികൃതർ അപേക്ഷ ലഭിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ വൈദ്യുതി നൽകിയത്.
കെ.എസ്.ഇ.ബി അധികൃതരാണ് വയറിങ് പ്രവൃത്തിയും സൗജന്യമായി നടത്തിയത്. വയറിങ് സാമഗ്രികൾ തിരുവമ്പാടിയിലെ പവർ കോ ഇലക്ട്രിക്കൽസ് നൽകി.
വൈദ്യുതി സ്വിച്ച് ഓൺ കർമം തിരുവമ്പാടി കെ.എസ്.ഇ.ബി അസി. എൻജിനീയർ ജോമി നിർവഹിച്ചു. വാർഡ് മെംബർ ഷൈനി ബെന്നി, ജീവനക്കാരായ ഷാനവാസ്, ബിനു ജോർജ് എന്നിവർ സംബന്ധിച്ചു. നിർധനരായ കുടുംബത്തിെൻറ ദുരവസ്ഥ മനസ്സിലാക്കി നാട്ടുകാർ ഇവർക്കുവേണ്ടി സഹായ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.