തി​രു​വ​മ്പാ​ടി-​പു​ല്ലൂ​രാം​പാ​റ-​മ​റി​പ്പു​ഴ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കു​ന്നു

തി​രു​വ​മ്പാ​ടി-​പു​ല്ലൂ​രാം​പാ​റ-​മ​റി​പ്പു​ഴ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി-​പു​ല്ലൂ​രാം​പാ​റ-​എ​ട​ത്ത​റ-​മ​റി​പ്പു​ഴ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം. 18.8 കി.​മീ. ദൂ​ര​മു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 108 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി അ​നു​വ​ദി​ച്ച​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്റെ പ​ദ്ധ​തി​യി​ൽ 10 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് വി​ക​സി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. നാ​ലു പാ​ല​ങ്ങ​ൾ, 50ഓ​ളം ക​ലു​ങ്കു​ക​ൾ, പ്ര​ധാ​ന അ​ങ്ങാ​ടി​ക​ളി​ൽ ഇ​ന്റ​ർ​ലോ​ക്ക് പ​തി​ച്ച ന​ട​പ്പാ​ത തു​ട​ങ്ങി​യ​വ നി​ർ​മി​ക്കും. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള നി​ർ​ദി​ഷ്ട തു​ര​ങ്ക പാ​ത​യു​ടെ സ​മീ​പ​ന റോ​ഡാ​ണി​ത്.

ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു. ലി​ന്റോ ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജീ​നി​യ​ർ കെ. ​അ​ബ്ദു​ൽ അ​സീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി​ന്ദു ജോ​ൺ​സ​ൺ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ബോ​സ് ജേ​ക്ക​ബ്, രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, കെ.​ഡി. ആ​ന്റ​ണി, മേ​ഴ്സി പു​ളി​ക്കാ​ട്ട്, കെ.​എ. ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Road renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.