തിരുവമ്പാടി: ഓരോ പ്രവൃത്തി ദിനങ്ങളിലും വ്യത്യസ്ത ഭാഷകളിൽ പ്രാർഥന ഗാനമൊരുക്കി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. മലയാളം, അറബിക്, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ ഭാഷകളിലാണ് ഓരോ ദിവസവും പ്രാർഥന ചെല്ലുന്നത്. വിദ്യാർഥികൾക്ക് പുതുഭാഷാ അനുഭവമായി മാറുകയാണ് ഓരോ പ്രാർഥന ഗാനവും.
വിവിധ ഭാഷകളോട് വിദ്യാർഥികളിൽ താൽപര്യം ജനിപ്പിക്കാൻ പ്രചോദനമാണ് പ്രാർഥന ഗാനങ്ങൾ. പ്രാർഥന ഗാനങ്ങൾക്ക് ഹാർമോണിയം വായന പ്രഥമാധ്യാപകൻ നിയാസ് ചോലയും തബല വായന സ്കൂളിലെ ക്ലർക്ക് പി.ടി. അഹമ്മദ് കുട്ടിയും നിർവഹിച്ചു.
നിരവധി പാട്ടുകൾ രചിച്ച് ശ്രദ്ധേയനാണ് ദേശീയ അധ്യാപക അവാർഡ് ജേതാവായ പ്രഥമാധ്യാപകൻ നിയാസ് ചോല. പഠന പ്രവർത്തനങ്ങൾ ലളിതവും രസകരവുമാക്കാൻ ആവിഷ്കരിച്ച പാട്ടുകളുടെ സ്വീകാര്യതയാണ് പ്രാർഥനഗാനങ്ങളിലും പുതുമയൊരുക്കാൻ ഈ പ്രഥമാധ്യാപകന് പ്രചോദനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.