തിരുവമ്പാടി: മുക്കം ഉപജില്ല കായികമേളയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ. മേളയുടെ ആദ്യ ദിനം 29 ഇനങ്ങൾ പൂർത്തിയായപ്പോൾ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ (115), ഗവ. ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം (38), പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ (26) എന്നിവ മുന്നേറുന്നു. എ.ഇ.ഒ ടി. ദീപ്തി പതാക ഉയർത്തി. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷൈനി ബെന്നി, കെ.ജെ. ആന്റണി, പി.എം. എഡ്വേഡ്, പി.ടി. അഗസ്റ്റിൻ, വിത്സൺ ടി. മാത്യു, പി.കെ. ഷമീർ, ജോളി ജോസഫ് എന്നിവർ സംസാരിച്ചു.
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കുന്ദമംഗലം: ഉപജില്ല കായികമേളയിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ 257 പോയന്റ് നേടി ചാമ്പ്യന്മാരായി. 255 പോയന്റുമായി ആർ.ഇ.സി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും മർകസ് ഗേൾസ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ മാക്കൂട്ടം എ.യു.പി സ്കൂൾ 36 പോയന്റ് നേടി ഒന്നാം സ്ഥാനവും ചാത്തമംഗലം എ.യു.പി സ്കൂൾ 32 പോയന്റ് നേടി രണ്ടാം സ്ഥാനവും മലയമ്മ എ.യു.പി സ്കൂൾ 22 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹ്മാൻ ട്രോഫികൾ വിതരണംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോൾ അധ്യക്ഷത വഹിച്ചു. ആർ.ഡി.എസ്.ജി.എ സെക്രട്ടറി ടി.എം. സുബൈർ മുഖ്യാതിഥിയായിരുന്നു. സി.കെ. വിനോദ് കുമാർ, എം. യൂസുഫ് സിദ്ദീഖ്, പി. ദീപു, ജി. വിനോദ്, ആർ. ഹരിദാസൻ, കെ. അൻവർ, പി. രാഹുൽ എന്നിവർ സംസാരിച്ചു. എ.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും കെ.കെ. ദീപേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.