തിരുവമ്പാടി: കൂടരഞ്ഞി മേലെ കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് കുന്ദമംഗലം ഐ.ഐ.എയിലെ 16 വിദ്യാർഥികൾക്ക് പരിക്ക്. നിസ്സാര പരിക്കേറ്റ ഇവരെ നാട്ടുകാർ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വൈകീട്ടോടെ ഇവർ ആശുപത്രി വിട്ടു. ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പരിക്ക് ഗുരുതരമല്ല.
കക്കാടംപൊയിൽനിന്ന് കുന്ദമംഗലത്തേക്ക് പോകവെ കൂമ്പാറ-മരഞ്ചാട്ടി റോഡിൽ മേലെ കൂമ്പാറയിൽ വെള്ളിയാഴ്ച എട്ടരയോടെയായിരുന്നു അപകടം. മറിഞ്ഞ ടെമ്പോ ട്രാവലർ റോഡരികിലെ തെങ്ങിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.
30 അടിയോളം താഴ്ചയുള്ള കൊക്കയാണ് സമീപം. നേരത്തെ ഇവിടെ ടെമ്പോ മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. റോഡിന് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം നാട്ടുകാർ ഏറെ നാളായി ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.