വെള്ളപ്പൊക്കം തടയാൻ ചെമ്പുകടവ് പുഴയിലെ പാറകൾ പൊട്ടിച്ചുമാറ്റുന്നു; എതിർപ്പുമായി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ

കോ​ട​ഞ്ചേ​രി: ചെ​മ്പു​ക​ട​വ് പു​ഴ​യി​ൽ വ​ർ​ഷം​തോ​റും ഉ​ണ്ടാ​വാ​റു​ള്ള വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ൻ പു​ഴ​യി​ലെ പാ​റ​ക​ൾ പൊ​ട്ടി​ച്ചു​മാ​റ്റു​ന്നു. പു​ഴ​യു​ടെ സ്വ​ഭാ​വി​ക​ത ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി അ​ശാ​സ്ത്രീ​യ​വും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​ണെ​ന്നാ​ണ് ആ​ക്ഷേപ​മു​യ​രു​ന്ന​ത് - കാ​ല​വ​ർ​ഷ​ത്തി​ൽ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ചെ​മ്പു​ക​ട​വ് അ​ങ്ങാ​ടി​യും പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ മു​ങ്ങാ​റു​ണ്ട്. ഇ​തി​ന് കാ​ര​ണം പു​ഴ​യി​ലെ പാ​ല​ത്തി​െൻറ ഉ​യ​ര​ക്കു​റ​വാ​ണ്.

പു​ഴ​യി​ൽ​നി​ന്ന് ഒ​ന്ന​ര​യാ​ൾ ഉ​യ​ര​ത്തി​ലാ​ണ് പാ​ലം. കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന മ​ല​വെ​ള്ള​ത്തോ​ടൊ​പ്പ​മെ​ത്തു​ന്ന മ​ര​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും പാ​ല​ത്തി​ൽ ത​ങ്ങി​നി​ന്ന് പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ടാ​ണ്​ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​വു​ന്ന​ത്. പു​ഴ​യി​ലെ പ്ര​കൃ​തി​ദ​ത്ത​മാ​യ ഉ​രു​ള​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ ഹ​രം പ​ക​രു​ന്ന​താ​ണ്. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​വു​ന്ന​തി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന്​ സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള​വ​ർ​ക്ക് മ​ന​സ്സി​ലാ​വു​ന്ന​താ​ണെ​ന്ന്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ​യും സ്ഥ​ലം എം.​എ​ൽ.​എ​യു​ടെ​യും താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് ജ​ല​സേ​ച​ന​വ കു​പ്പ് 27 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. മൈ​നി​ങ്​ ആ​ൻ​ഡ്​ ജി​യോ​ള​ജി വ​കു​പ്പി​െൻറ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത്​ നി​ർ​മി​ച്ചാ​ൽ തീ​രാ​വു​ന്ന​തേ​യു​ള്ളൂ പ്ര​ശ്​​ന​മെ​ന്ന്​ ​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും പ​റ​യു​ന്നു. അ​തി​ന് പ​ക​രം ഖ​ജ​നാ​വി​ൽ​നി​ന്ന് വ​ൻ​തു​ക മു​ട​ക്കി ചെ​യ്യു​ന്ന ഈ ​പ്ര​വൃ​ത്തി​ക്ക്​ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

News Summary - The rocks in the Chembukadavu river are removing; protest from environmentalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.