തിരുവമ്പാടി: 84 ദിവസം നീണ്ട റബർ കമ്പനി തൊഴിലാളി സമരം ഒത്തുതീർന്നു. യൂനിയന്‍ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും കോഴിക്കോട് റീജനല്‍ ജോയന്റ് ലേബര്‍ കമീഷണര്‍ മുമ്പാകെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
തിങ്കളാഴ്‌ച മുതല്‍ എസ്റ്റേറ്റും ഫാക്ടറിയും തുറന്നുപ്രവര്‍ത്തിക്കും. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം എല്ലാ വിഭാഗം തൊഴിലാളികളെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലമായ വര്‍ക്‌സ് കമ്മിറ്റി രൂപവത്‌കരിക്കും.
ഞായറാഴ്‌ച ടാപ്പിങ് ഉള്‍പ്പെടെയുള്ള എല്ലാ തര്‍ക്കവിഷയങ്ങളും ഈ കമ്മിറ്റി ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കും. കമ്മിറ്റിയുടെ ആദ്യയോഗം ചൊവ്വാഴ്‌ച ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചേരും.തൊഴിലാളികള്‍ക്കെതിരെയുള്ള എല്ലാ അച്ചടക്ക നടപടികളും കോടതി കേസുകളും പിന്‍വലിക്കും. 2021-22 വര്‍ഷത്തെ ബോണസ് നവംബര്‍ 15നകം വിതരണം ചെയ്യാനും ധാരണയായി.
കമ്പനി സി.ഇ.ഒ. എം.കെ. പട്‌വാരി, സീനിയര്‍ മാനേജര്‍ സിബിച്ചന്‍ എം.ചാക്കോ, സീനിയര്‍ അക്കൗണ്ടന്റ് ആര്‍. സദാനന്ദന്‍, വിവിധ യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ. രാജീവ്, മുക്കം മുഹമ്മദ്, ഇ.പി. അജിത്, കെ. പ്രഹ്‌ളാദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.