തിരുവമ്പാടി: തിരുവമ്പാടിയെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ പിഴ ചുമത്തും. ഹരിതകർമ സേനക്ക് കൃത്യമായി യൂസർ ഫീ നൽകാത്ത കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയുണ്ടാകും. തിരുവമ്പാടിയെ മാലിന്യമുക്തമാക്കാനായി ഫെബ്രുവരി നാല് മുതൽ 14 വരെ ശുചിത്വോത്സവം എന്ന പേരിൽ വിപുലമായ കാമ്പയിൻ നടത്തിയ ശേഷമാണ് ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചത്.
പഞ്ചായത്തിലെ അങ്ങാടികളെയും വീടുകളിലെയും ശുചിത്വം നിലനിർത്താൻ ശുചിത്വ ഗ്രേഡിങ് നടപ്പാക്കുകയാണ് അടുത്ത ലക്ഷ്യം. മാലിന്യമുക്ത ഗ്രാമപ്രഖ്യാപനം പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലക്കൽ, ബിബിൻ ജോസഫ്, മേഴ്സി പുളിക്കാട്ട്, കെ.എം. മുഹമ്മദലി, എബ്രഹാം മാനുവൽ, മനോജ് വാഴെ പറമ്പൻ, വിൽസൻ താഴത്തുപറമ്പിൽ, സുനീർ മുത്താലം, ഒ.ടി. തോമസ്, കെ.ടി. സെബാസ്റ്റ്യൻ, പ്രസാദ് തൊണ്ടിമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.