കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ബഷീർ; ചികിത്സ സഹായ സമിതി രൂപവത്​കരിച്ചു

തി​രു​വ​മ്പാ​ടി: കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പാ​മ്പി​ഴ​ഞ്ഞ​പാ​റ ക​ള​ത്ത്പു​റ​ത്ത് ബ​ഷീ​റി (കു​ഞ്ഞി​പ്പ)​നെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ര്‍ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച ബ​ഷീ​റി​ന് അ​സു​ഖം കൂ​ടി ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​രു​ന്നു. ശ​രീ​രാ​വ​യ​വ​ങ്ങ​ളെ​യും ബാ​ധി​ച്ചു.

വെൻറി​ലേ​റ്റ​റി‍െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍ത്തു​ന്ന​ത്. ചി​കി​ത്സ​ക്ക്​ ദി​വ​സം 15,000 രൂ​പ ചെ​ല​വു​വ​രും. നി​ര്‍ധ​ന കു​ടും​ബ​ത്തി​ന് ഇ​ത്ര​യും വ​ലി​യ സം​ഖ്യ താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യി​രു​ന്നു ബ​ഷീ​ർ. ഭാ​ര​വാ​ഹി​ക​ൾ: വാ​ര്‍ഡ് അം​ഗം അ​പ്പു കോ​ട്ട​യി​ല്‍ (ചെ​യ​ർ), മ​ഹ​ല്ല് സെ​ക്ര​ട്ട​റി പ​നോ​ളി കു​ഞ്ഞു​മു​ഹ​മ്മ​ദ് (ക​ൺ.) കാ​വും​പു​റം ഹം​സ (ട്ര​ഷ).

അ​ക്കൗ​ണ്ട് ന​മ്പ​ർ : A/c No: 19540100115769IFSC: FDRL0001954

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.