തിരുവമ്പാടി: കൂടരഞ്ഞി ഉറുമി ചെറുകിട ജലവൈദ്യുതി പദ്ധതി പെൻ സ്റ്റോക്ക് തകർന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും പുനഃസ്ഥാപിക്കാൻ നടപടിയായില്ല. 2023 ജൂലൈ നാലിനാണ് പെൻസ്റ്റോക്ക് പൈപ്പ് തകർന്നത്. പെൻസ്റ്റോക്ക് പൊട്ടി വെള്ളമൊഴുകി ജനറേറ്ററുകൾ തകരാറിലായിരുന്നു. ഇതോടെ, വൈദ്യുതി ഉൽപാദനവും നിലച്ചു. പെൻസ്റ്റോക്ക് നന്നാക്കാൻ ടെൻഡർ നടപടികൾ പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. 0.8 മെഗാ വാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്.
കഴിഞ്ഞ വർഷവും ഈ മഴക്കാലവും വൈദ്യുതി ഉൽപാദിക്കാനാവാതെ വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉറുമി ഒന്നാം വൈദ്യുതി പദ്ധതിയിലും ജനറേറ്റർ കേടായിട്ട് ഒരു വർഷം കഴിഞ്ഞു. നിലവിൽ 1.2 മെഗാ വാട്ടിന്റെ രണ്ട് ജനറേറ്റർ മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പരാതിയുണ്ട്. കോടികൾ മുടക്കിയ പദ്ധതി നശിക്കുന്ന സാഹചര്യമാണുള്ളത്. എം.എൽ.എയും വകുപ്പ് മന്ത്രിയും അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.