തിരുവമ്പാടി: മലയോര ഹൈവേയിൽ കൂമ്പാറ-കക്കാടം പൊയിൽ റോഡിൽ ആനക്കല്ലും പാറയിൽ വാഹനാപകടം തുടർക്കഥയാകുന്നു. ആനക്കല്ലും പാറ വളവിൽ വ്യാഴാഴ്ച കാറുകൾ കൂട്ടിയിടിച്ച് അഞ്ച് യാത്രികർക്ക് പരിക്കേറ്റു. നവംബറിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചിരുന്നു. കഴിഞ്ഞ വർഷവും വാഹനാപകടത്തിൽ ജീവഹാനിയുണ്ടായി. ചെങ്കുത്തായ കയറ്റവും വളവുമുള്ള റോഡിൽ സുരക്ഷ സംവിധാനങ്ങളില്ലാത്തത് അപകട കാരണമാകുന്നതായി ആക്ഷേപമുണ്ട്.
റോഡിന്റെ താഴ്ഭാഗത്ത് 50 മീറ്ററോളം താഴ്ചയുള്ള കൊക്കയാണ്. വാഹനം റോഡിൽ തെന്നിമാറിയാൽ കൊക്കയിൽ പതിക്കുന്ന അവസ്ഥയാണ്. റോഡിന്റെ വശത്ത് സുരക്ഷ ഭിത്തി നിർമിച്ചിട്ടില്ല. ദിനേന നിരവധി സഞ്ചാരികളാണ് ഇതുവഴി കക്കാടംപൊയിലിലേക്ക് പോകുന്നത്. ഹെയർപിൻ വളവുകൾ ഉൾപ്പെടെ അപകട സാധ്യത ഏറെയുള്ള റോഡാണ് കൂമ്പാറ - കക്കാടംപൊയിൽ പാത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.