തിരുവമ്പാടി: തുലാവർഷ മഴയിൽ മലയോര മേഖലയിലെ പുഴകളിലുണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ വിനോദ സഞ്ചാരികളെത്തുന്നത് അപകട ഭീഷണിയാകുന്നു. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി മേഖലകളിലെ പുഴകളിലും വെള്ളച്ചാട്ടങ്ങളിലുമാണ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികളെത്തുന്നത്. ഉച്ചക്ക് ശേഷമുണ്ടാകുന്ന കനത്ത മഴയെ തുടർന്നാണ് പുഴകളിൽ അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്.
പ്രസന്നമായ കാലാവസ്ഥയിൽ, മലയോരത്തെ പാറക്കെട്ടുകളുള്ള പുഴകളിൽ കുളിക്കാനിറങ്ങുന്ന സഞ്ചാരികൾ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽ അകപ്പെടുന്ന സാഹചര്യമാണുള്ളത്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ മലവെള്ളപ്പാച്ചിലിൽ കൂടരഞ്ഞി ഉറുമി പുഴയിൽ രണ്ട് യുവാക്കൾ കുടുങ്ങിയിരുന്നു.
മലപ്പുറം കാവനൂരിൽ നിന്നെത്തിയ സഞ്ചാരികളായ ഇവരെ അഗ്നിരക്ഷസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇതേ പുഴയിൽ രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് സഞ്ചാരികൾ കുടുങ്ങുന്നത്. നേരത്തെ കരപറ്റാൻ കഴിയാതിരുന്ന അഞ്ചുയുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.