തിരുവമ്പാടി: വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാത്ത സർക്കാർ നിലപാടിനെതിരെ മലയോര മേഖലയിൽ പ്രതിഷേധം. ജീവിക്കാനായി പോരാടുന്ന വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.വൈ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി അങ്ങാടിയിൽ പ്രകടനവും മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ സമ്മേളനവും നടത്തി. വനനിയമങ്ങളിൽ ആവശ്യമായ മാറ്റംവരുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയ കൗൺസിൽ അംഗം പി.എം. തോമസ് ഉദ്ഘാടനം ചെയ്തു.
അമൽസൺ ജോർജ് അധ്യക്ഷതവഹിച്ചു. വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ജോസ് മാവറ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജിൻസ് അഗസ്റ്റ്യൻ, മുഹമ്മദ്കുട്ടി പുളിക്കൽ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, ജോർജ് വർഗീസ്, ജിനേഷ് സെബാസ്റ്റ്യൻ, സന്തോഷ് കിഴക്കെകര, ഫ്രെഡി നെച്ചികാട്ടിൽ, സുബിൻ പൂക്കളം, ബിജി ജിനേഷ് , ജിഷ ജിൽസൺ, ഷീബ ബിജു, സത്യൻ പനക്കച്ചാൽ എന്നിവർ സംസാരിച്ചു. തിരുവമ്പാടി: വന്യജീവി ആക്രമണം തടയാതെ പാവപ്പെട്ട മനുഷ്യരെ കൊല്ലുന്ന സർക്കാർ നയങ്ങൾക്കെതിരെ ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി ഇടവകയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി.
വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വികാരി ഫാ. ജോൺസൻ പാഴുകുന്നേൽ, അസി. വികാരി ഫാ. റ്റിജോ മൂലയിൽ, സന്തോഷ് പുതിയമഠത്തിൽ, ബ്രോണി നമ്പ്യാപറമ്പിൽ, ജിമ്മി ഉഴുന്നാലിൽ, പാരിഷ് സെക്രട്ടറി ഷാജി കിഴുക്കരകാട്ട് എന്നിവർ നേതൃത്വം നൽകി.
തോട്ടുമുക്കം: ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിന്റെയും വനം വകുപ്പിന്റെയും നിലപാടിനെതിരെ കത്തോലിക്ക കോൺഗ്രസ് യൂനിറ്റിന്റെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടത്തി. തൊട്ടുമുക്കം മേഖല പ്രസിഡന്റ് സാബു വടക്കേപ്പടവിൽ മുഖ്യ പ്രഭാഷണം നടത്തി.
രാജു ഇളംതുരുത്തി, ഇടവക വികാരി ഫാദർ ജോൺ മൂലയിൽ, ഫാദർ ആൽബിൻ, കത്തോലിക്ക കോൺഗ്രസ് യൂനിറ്റ് സെക്രട്ടറി സെബാസ്റ്റ്യൻ പൂവത്തും കുടിയിൽ, ട്രഷറർ ജിയോ വെട്ടുക്കാട്ടിൽ, കുര്യാക്കോസ് ഔസേപ് പറമ്പിൽ, ജോർജ് കേവള്ളിയിൽ എന്നിവർ സംസാരിച്ചു.
താമരശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കട്ടിപ്പാറ ചുണ്ടൻകുഴി പൂവൻമലയിൽ പരേതനായ കോരന്റെ മകൻ വിനോദിനാണ് (47) സാരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ദേശീയ പാതയിൽ പുല്ലാഞ്ഞിമേടിലൂടെ ബൈക്കിൽ പോകുമ്പോൾ കാട്ടുപന്നി കുറുകെ ചാടിയാണ് അപകടം. വിനോദ് ഓടിച്ചിരുന്ന ബൈക്കും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.