തിരുവമ്പാടി: കാട്ടാന ആക്രമണങ്ങളിൽ ഭീതിയിലായി മലയോര കർഷകർ. ആനക്കാംപൊയിൽ ചെറുശ്ശേരി മേഖലയിലാണ് ഒരാഴ്ചയായി കാട്ടാന കൃഷിയിടത്തിൽ വിഹരിക്കുന്നത്. തെങ്ങ്, കമുക്, ജാതി, വാഴ കൃഷിയിടങ്ങളിൽ വ്യാപക നാശമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
കിഴിശ്ശേരി സുരേഷ് കുമാർ, കുഞ്ഞികുളങ്ങര രവി, സെബാസ്റ്റ്യൻ ഇടമന പറമ്പിൽ, തങ്കച്ചൻ കിഴക്കയിൽ, സോമൻ പയ്യൂരാത്തിൽ, കാരടി അലവി കുട്ടി തുടങ്ങിയ കർഷകർക്കാണ് നാശമുണ്ടായത്. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടി വേണമെന്ന് ആവശ്യമുയർന്നു. ചെറുശേരി വനാതിർത്തിയിൽ സോളാർ വേലികൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശം സന്ദർശിച്ച കർഷകസംഘം ഏരിയ കമ്മിറ്റി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കർഷകസംഘം ഏരിയ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡന്റ് സി.എൻ. പുരുഷോത്തമൻ, മേഖല സെക്രട്ടറി ഇ.കെ. സാജു, പ്രസാദ് ഇലഞ്ഞിക്കൽ, ധനൂപ് ഗോപി എന്നിവരാണ് കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.