തിരുവമ്പാടി: ആനക്കാംപൊയിൽ ചെറുശ്ശേരിയിൽ കൃഷിയിടത്തിൽ കാട്ടാന നാശം വിതച്ചു. വാഴ, ജാതി കൃഷിയാണ് നശിപ്പിച്ചത്. വയലിൽ ജോൺസൺ, വാലിമ്മൽ കുട്ടി എന്നീ കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. വനാതിർത്തിയിൽ സോളാർ വേലി നിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കൃഷിയിടം കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ, നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ, ബോസ് ജേക്കബ്, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, എ.വി. ജോസ്, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.