വടകര: കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് (59) പിടിയിലായത്. പ്രതിയെ കോഴിക്കോട് സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ 25ന് രാത്രി 11 നാണ് കേസിനാസ്പദമായ സംഭവം. നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനും മുക്കാളി റെയിൽവേ സ്റ്റേഷനും ഇടയിലായി രണ്ടു ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറിൽ വന്ദേഭാരതിന്റെ ഡിസ്പ്ലെ ബോർഡിന് കേടുപാടുണ്ടായി. കേസുമായി ബന്ധപ്പെട്ട് ആർ.പി.എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമീഷണർ നവീൻ പ്രശാന്തിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ കോഴിക്കോട് ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, സബ് ഇൻസ്പെക്ടർ ടി.എ. ധന്യ, എ.എസ്.ഐമാരായ പി.പി. ബിനീഷ്, എ. നന്ദഗോപാൽ. ഹെഡ് കോൺസ്റ്റബിൾമാരായ എം. ബിജു, ടി. വിജേഷ്, ഒ.കെ. അജീഷ്, ഇ. ഷമീർ, പി.പി. അബ്ദുൽ സത്താർ, കെ. പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.