വടകര (കോഴിക്കോട്): ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മിനു ജില്ലയില്‍ കുറ്റ്യാടി നിയോജക മണ്ഡലം നല്കാന് സാധ്യത ഏറെയെന്ന് വിലയിരുത്തല്‍. ജില്ലയില്‍ കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസിന് ഇടതുമുന്നണി പ്രഥമ പരിഗണന നല്‍കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇവയില്‍ കുറ്റ്യാടിക്കാണ് കൂടുതല്‍ സാധ്യതയെന്നറിയുന്നു. യു.ഡി.എഫിെൻറ ഭാഗമായിരുന്നപ്പോള്‍, പേരാമ്പ്രയായിരുന്നു കാലങ്ങളായി നല്‍കാറുള്ളത്. എന്നാല്‍, പേരാമ്പ്ര മണ്ഡലത്തെ മന്ത്രി ടി.പി. രാമകൃഷ്ണനാണിപ്പോള് പ്രതിനിധാനംചെയ്യുന്നത്. തുടര്‍ന്നും രാമകൃഷ്ണന് തന്നെ മത്സരിക്കുന്നതാണ് ഗുണം ചെയ്യുകയെന്നതാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസ് എമ്മിനാണ് പേരാമ്പ്ര മണ്ഡലം നൽകുകയെങ്കിൽ അഡ്വ. മുഹമ്മദ് ഇഖ്ബാലാണ് ഇത്തവണയും സ്ഥാനാര്‍ഥിയാവുക. കുറ്റ്യാടിയിലും മുഹമ്മദ് ഇഖ്ബാലിന് തന്നെയാണ് സാധ്യത.
കഴിഞ്ഞ 10 വര്‍ഷമായി തെരഞ്ഞെടുപ്പ് രംഗത്തും പാര്‍ട്ടി വേദികളിലും നിറസാന്നിധ്യമാണിദ്ദേഹം. ജില്ലയില്‍നിന്നുള്ള കേരള കോണ്‍ഗ്രസ് എമ്മിെൻറ ഏക സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ് ഇഖ്ബാല്‍. 1977ല്‍ ഡോ. കെ.സി. ജോസഫ് മത്സരിച്ചതുമുതല്‍ യു.ഡി.എഫിെൻറ ഭാഗമായി കേരള കോണ്‍ഗ്രസ് എമ്മാണ് പേരാമ്പ്രയില്‍ മത്സരരംഗത്തുള്ളത്.
സി.പി.എമ്മിലെ ജോര്‍ജ് എം. തോമസാണ് തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. തിരുവമ്പാടിയും പേരാമ്പ്രയും വിട്ടുകൊടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സി.പി.എമ്മിെൻറ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഏതെങ്കിലും സാഹചര്യത്തില്‍, പേരാമ്പ്ര സീറ്റ് കേരള കോണ്‍ഗ്രസിനു കൊടുക്കുകയാണെങ്കില്‍ കുറ്റ്യാടിയില്‍ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗമായ കെ.പി. കുഞ്ഞമ്മദ് കുട്ടി, ജില്ല കമ്മിറ്റി അംഗമായ കെ.കെ. ദിനേശന് എന്നിവരെ പരിഗണിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.