വടകര: കോഴിക്കോട് ജില്ലയില്‍ വടകരയുള്‍പ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ആര്.എം.പി.ഐ മത്സരിച്ചേക്കും. നാദാപുരം, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളിലാണ് മത്സരിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളും. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന ആര്.എം.പി.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനം മാത്രമാണ് നടന്നത്.
വടകരയില്‍ സംസ്ഥാന സെക്രട്ടറി എന്‍. വേണുവോ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമയോ ആയിരിക്കും സ്ഥാനാര്‍ഥി. ഇതിനിടെ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വടകര േബ്ലാക്ക് പഞ്ചായത്ത് പരിധിയില്‍ ആര്.എം.പി.ഐ, യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണി രൂപവത്കരിച്ചിരുന്നു.
ഇത്, നിയമസഭ തെരഞ്ഞെടുപ്പിലുമുണ്ടാകുമോയെന്ന ചര്‍ച്ച വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഏറെ ആവേശത്തോടെ രൂപവത്കരിച്ച ജനകീയ മുന്നണി കല്ലാമല ഡിവിഷനില്‍ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രദേശിക തീരുമാനത്തിനുവിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ അപ്രസക്തമായതായി പറയുന്നു.
പുതിയ സാഹചര്യത്തില്‍ ജനകീയ മുന്നണി തുടരുന്നതില്‍ പ്രസക്തിയില്ലെന്നാണ് ആര്.എം.പി.ഐ നേതൃത്വം അഭിപ്രായപ്പെടുന്നത്. കല്ലാമല ഡിവിഷനില്‍ അനാവശ്യ വിവാദമുണ്ടായ സാഹചര്യത്തെ കുറിച്ച് കോണ്‍ഗ്രസിനകത്തും അമര്‍ഷമുണ്ട്.
കഴിഞ്ഞ ആഴ്ച വടകര കല്ലാമല ഡിവിഷനിലെ തോല്‍വിയെ കുറിച്ച് പഠിക്കുന്നതിനായി കെ.പി.സി.സി. നിര്‍വാഹക അംഗം മമ്പള്ളി ദിവാകരന് വടകരയിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.