വടകര: എ.ടി.എം കൗണ്ടറിലൂടെ വടകരയിൽനിന്ന് പണം കവർന്ന കേസിൽ ഇതരസംസ്ഥാനക്കാരനായ പ്രതി കോടതിയിൽ കീഴടങ്ങി. ഉത്തർപ്രദേശ് ബംഗർ നറോറ, ജയറാംപൂരിലെ രാഗേഷ് ദിവാകർ (32) ആണ് തിങ്കളാഴ്ച വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ ഇതോടെ എ.ടി.എം തട്ടിപ്പുമായി പിടിയിലായവരുടെ എണ്ണം അഞ്ചായി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറേ കണ്ടിയിൽ ജുബൈർ (33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി എം.കെ. ഷിബിൻ (23), ഉത്തർപ്രദേശിലെ മീറത്ത് ജില്ലയിലെ മാധവ്പൂരിലെ റിഹാൻ ഖാൻ(31), ഡൽഹി മജ്ബൂർ സ്വദേശി ദുർഗ സ്ട്രീറ്റിലെ സുഗീത് വർമ (41)എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ പഞ്ചാബ് നാഷനൽ ബാങ്കിെൻറ എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ച 30ഓളം പേർക്കായി ആറു ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടത്. മാർച്ച് 23 മുതലാണ് പലർക്കും പണം നഷ്ടപ്പെട്ടത്. മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പലരും പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. എ.ടി.എമ്മിൽ സ്കിമ്മറും കാമറയും സ്ഥാപിച്ച് എ.ടി.എം കാർഡിെൻറ ബാർ കോഡും പിൻ നമ്പറും ചോർത്തിയെടുത്താണ് പണം കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.