വടകര: എ.ടി.എം കൗണ്ടറിലെ പണം കവർന്ന കേസിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾകൂടി അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീറത്ത് ജില്ലയിലെ മാധവ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റിഹാൻ ഖാനെ (31) ആണ് വടകര പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി ഡൽഹി മജ്ബൂർ സ്വദേശി ദുർഗ സ്ട്രീറ്റിലെ സുഗീത് വർമ (41) യെ ഡൽഹി പൊലീസിെൻറ സഹായത്തോടെ കഴിഞ്ഞ ദിവസം വടകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഗീത് വർമയെ വടകരയിൽ എത്തിച്ചശേഷം റിഹാൻ ഖാനെ കണ്ടെത്താൻ ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ ഉത്തർപ്രദേശിലെ വീട്ടിൽ കഴിയുന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവിടെ എത്തി പിടികൂടുകയായിരുന്നു. വടകരയിലെത്തിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കവർച്ചക്കേസിൽ സഹായിയായ ഒരാളെ കൂടി കണ്ടെത്താനുണ്ട്. സംഭവത്തിൽ വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ (33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി എം.കെ. ഷിബിൻ (23) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ പഞ്ചാബ് നാഷനൽ ബാങ്കിെൻറ എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ച 30ഓളം പേർക്കാണ് പണം നഷ്ടപ്പെട്ടത്. മാർച്ച് 23 മുതലാണ് 30ഓളം പേരുടെ ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടത്. മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പലരും പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. എ.ടി.എമ്മിൽ സ്കിമ്മറും കാമറയും സ്ഥാപിച്ച് എ.ടി.എം കാർഡിെൻറ ബാർ കോഡും പിൻ നമ്പറും ചോർത്തിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്. എസ്.ഐ പി.കെ. സതീഷ്, എ.എസ്.ഐ പി. രാജേഷ്, എസ്.സി.പി.ഒ ഐ.കെ. ഷിനു, കെ.കെ. സിജേഷ്, പി.കെ. റിഥേഷ്, സി.പി.ഒമാരായ പി. പ്രദീപ് കുമാർ, പി.വി. ഷിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.