പ​രി​ക്കേ​റ്റ ആ​ഷി​ഖ്

ഡി.വൈ.എഫ്.ഐ പ്രവർത്തകന് നേരെ ആക്രമണം

വ​ട​ക​ര: ക​ഞ്ചാ​വ് സം​ഘം ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഡി.​വൈ.​എ​ഫ്.​ഐ താ​ഴെ അ​ങ്ങാ​ടി യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും നോ​ർ​ത്ത് മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ഷി​ഖി​ന്​ നേ​രെ​യാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ഷി​ഖി​​‍െൻറ തോ​ളെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വ​ന്ന് ആ​ക്ര​മി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത സം​ഘം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​താ​യി ആ​ഷി​ക് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ ഷ​ർ​ഫു എ​ന്ന യു​വാ​വി​നെ മാ​ഫി​യ സം​ഘം ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് ആ​ഷി​ഖി​നെ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഞ്ചാ​വ് മാ​ഫി​യ​യെ നി​ല​ക്കു​നി​ർ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ വ​ട​ക​ര നോ​ർ​ത്ത് മേ​ഖ​ല ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Attack on DYFI activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.