വടകര: എസ്.എൻ.ഡി.പി നേതാവിെൻറ വീടിന് നേരെ ആക്രമണം. കാറും ജനൽ ചില്ലുകളും തകർത്തു. യൂനിയൻ വൈസ് പ്രസിഡൻറ് പുതുപ്പണം അരവിന്ദ് ഘോഷ് റോഡിൽ കോട്ടയാട്ട് താഴെ കുനി കെ.ടി. ഹരിമോഹെൻറ വീടിെൻറ ജനൽചില്ലുകളും കാറിെൻറ പിൻഭാഗത്തെ ഗ്ലാസുമാണ് വെള്ളിയാഴ്ച പുലർച്ചയോടെ സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്.
സംഭവം നടക്കുമ്പോൾ വീട്ടുകാർ വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിലെ മൂന്നു ജനൽ ചില്ലുകളാണ് തകർത്തത്.
മേഖലയിൽ എസ്.എൻ.ഡി.പി നേതാക്കൾക്ക് നേരെ ആക്രമണം പതിവായിട്ടും നടപടി സ്വീകരിക്കാത്ത പൊലീസ് നടപടിക്കെതിരെ യൂനിയൻ പ്രതിഷേധിച്ചു. എസ്.എൻ.ഡി.പി നേതാക്കളും വടകര പൊലീസും സ്ഥലത്തെത്തി. സമീപകാലത്ത് വടകരയിലെ എസ്.എൻ.ഡി.പി നേതാക്കൾക്ക് നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്. മാസങ്ങൾക്കുമുമ്പ് യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രന്റെ വീടിനു നേരെ രണ്ടുതവണ ആക്രമണം ഉണ്ടായി.
യൂനിയൻ പ്രസിഡന്റ് ദാമോദരൻ രാത്രി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ പിന്നിൽനിന്നും ബൈക്കിലെത്തിയ സംഘം അടിച്ചുവീഴ്ത്തിയ സംഭവവുമുണ്ടായി. ഹരിമോഹന്റെ വീടിനുനേരെയുണ്ടായത് നാലാമത്തെ ആക്രമണമാണ്. ആക്രമണം നടക്കുമ്പോൾ പരാതി നല്കുകയല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്നു തുടർനടപടി ഉണ്ടാകാത്തതാണ് വീണ്ടും ആക്രമണങ്ങൾ ആവർത്തിക്കുന്നതെന്ന് യൂനിയൻ നേതാക്കൾ ആരോപിച്ചു.
പ്രതികളെ പിടികൂടാൻ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രൻ മുന്നറിയിപ്പ് നൽകി. യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം ചന്ദ്രൻ ചാലിൽ, സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര, വിനയചന്ദ്രൻ സിദ്ധാന്തപുരം, പ്രമോദ് ചോറോട് ഈസ്റ്റ്,സുകേഷ് കല്ലാച്ചി, ദിനേശൻ മേപ്പയിൽ എന്നിവരും ഹരിമോഹെൻറ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.