വടകര: അക്ഷയപാത്രത്തിൽ സ്നേഹസദ്യ ഒരുക്കി ബി.ഡി.കെ വടകര തുടർച്ചയായ 250 ദിനങ്ങൾ പൂർത്തിയാക്കി. ലോക്ഡൗൺ സമയങ്ങളിൽ വടകര തെരുവോരങ്ങളിലുള്ളവർക്ക് സ്നേഹസദ്യ എന്ന പേരിൽ ഉച്ചഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം വടകര ട്രാഫിക് പൊലീസിെൻറയും സ്പോൺസർമാരുടെയും സഹായത്താൽ തുടർച്ചയായി 250 ദിനങ്ങൾ ബി.ഡി.കെ വടകര പ്രവർത്തകർ പൂർത്തീകരിച്ചു.
നിലവിൽ വടകര അക്ഷയപാത്രത്തിലും പയ്യോളി തെരുവോരങ്ങളിലും ഉച്ചഭക്ഷണം നൽകിവരുന്നുണ്ട്. വടകര ഡിവൈ.എസ്.പി സദാനന്ദെൻറ നേതൃത്വത്തിലാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. തുടർച്ചയായ 250 ദിനങ്ങൾ പൂർത്തീകരിച്ചതിെൻറ ആഘോഷത്തിൽ ട്രാഫിക് എസ്.ഐ സത്യൻ, എ.എസ്.ഐ സുദർശൻ, ഹോം ഗാർഡുമാരായ വിജയൻ, പ്രദീപൻ, ബി.ഡി.കെ വടകര കമ്മിറ്റി ഭാരവാഹികളായ അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.