കൂട്ടാലിട: കവി വീരാൻകുട്ടി ചെങ്ങോടുമല പോരാളികൾക്ക് അഭിവാദനമർപ്പിച്ച് എഴുതിയ ഗാനം നരയംകുളം തണ്ടപ്പുറത്ത് നടന്ന ചെങ്ങോടുമല വിജയാഘോഷ വേദിയിൽ കൊച്ചു സമരപോരാളി ഹരിനന്ദന ആലപിച്ചപ്പോൾ നിറ കൈയടിയോടെയാണ് നാട്ടുകാർ വരവേറ്റത്. രണ്ടാം വാർഡ് Samara Samiti നടത്തിയ പരിപാടി നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വിജയാഘോഷം നടത്തിയത്. സമരസമിതി ചെയർമാൻ വി.വി. ജിനീഷ് അധ്യക്ഷത വഹിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജന. സെക്രട്ടറി രാധൻ മൂലാട് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ടി.പി. ഉഷ, ലിനീഷ് നരയംകുളം, കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ചീനിക്കൽ, വി.എം. അഷ്റഫ്, നൗഷാദ് വെള്ളിയൂർ, കെ.എം. നസീർ, ശ്രീലത ഉത്രാലയം, പി.കെ. ബാലൻ, എ. ദിവാകരൻ നായർ, രാജൻ നരയംകുളം, കൽപകശ്ശേരി ജയരാജൻ, വി.എൻ. രാജേഷ്, ബിജു കൊളക്കണ്ടി എന്നിവർ സംസാരിച്ചു. സി.എച്ച്. രാജൻ, ബിജു ആയാട്ട്, മുരളി പുവ്വലത്ത്, ശങ്കരൻ ആറങ്ങാട്ട് കൊല്ലി, രാധൻ പാവുക്കണ്ടി, ടി.എം. സുരേഷ് ബാബു, എരഞ്ഞോളി ബാലൻ നായർ എന്നിവർ നേതൃത്വം നൽകി.
ചെങ്ങോടുമല ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ അംഗീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.