വടകര: ബാരിക്കേഡിൽ താങ്ങി തകർച്ചഭീഷണിയിലായ മതിൽ പൊളിച്ചുനീക്കി പൊലീസ്. സമരക്കാരെ തടയാൻ ബാരിക്കേഡ് എടുക്കുന്നതിനാണ് മതിൽ പൊളിച്ചുമാറ്റിയത്. വടകര ജില്ല ക്രൈംബ്രാഞ്ച് ഓഫിസ് മതിലിന്റെ ഒരു ഭാഗമാണ് തകർന്ന് റെയിൽവെ സ്റ്റേഷൻ റോഡിൽ വെച്ച പൊലീസിന്റെ ബാരിക്കേഡിൽ താങ്ങിനിന്നത്. വെള്ളിയാഴ്ച യു.ഡി.എഫ്, ആർ.എം.പി നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രവർത്തകരെ തടയാൻ ബാരിക്കേഡ് എടുക്കാൻ തുനിഞ്ഞപ്പോഴാണ് മതിൽ തകർന്ന് ബാരിക്കേഡിൽ തട്ടിനിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.
ഇതോടെ കയർ കെട്ടി തടയാനായിരുന്നു പൊലീസ് ശ്രമം. പിന്നീട് മണ്ണുമാന്തിയന്ത്രം എത്തിച്ച് ഓഫിസിന്റെ മുൻഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മതിൽ പൊളിച്ച് ബാരിക്കേഡ് എടുത്താണ് സമരക്കാരെ തടഞ്ഞത്.
നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ ബാരിക്കേഡ് വെച്ചതിനാൽ മതിൽ തകർന്നുള്ള അപകടം ഒഴിവാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.