വടകര: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ അപകടം പതിയിരിക്കുന്നു. സ്കൂൾ കെട്ടിടത്തോട് ചേർന്ന് ആഴത്തിൽ മെണ്ണടുത്തതാണ് അപകട ഭീഷണിയായത്. മണ്ണെടുത്ത ഭാഗത്ത് കൈവരികളോ സുരക്ഷ സംവിധാനങ്ങളോ ഇല്ല.കുട്ടികൾ നടന്നു വരുമ്പോൾ കാലൊന്ന് തെറ്റിയാൽ താഴ്ചയിലേക്ക് വീഴുന്ന അവസ്ഥയാണ്.
സ്കൂൾ കവാടം സ്ഥാപിച്ചതിന് താഴെയും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച് എസ്.ഇ. വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായ വഴിയും കവാടവും പുനർ നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഈ ഭാഗത്ത് താൽക്കാലിക സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. നിർമാണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മഴ കാരണമാണ് നീളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.