വ​ട​ക​ര സി.​എം ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​ക്ഷ​ൻ ക​മ്മി​റ്റി ന​ട​ത്തി​യ ബ​ഹു​ജ​ന മാ​ർ​ച്ച്

അ​ഞ്ചു വ​യ​സ്സു​കാ​ര​ന്റെ മ​ര​ണം: ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ർ​ച്ച്

വ​ട​ക​ര: വെ​ള്ളി​കു​ള​ങ്ങ​ര​യി​ലെ കാ​ക്ക​മ​ര​മു​ള്ള പ​റ​മ്പ​ത്ത് ഹാ​രി​ഫി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫെ​ദി​ൻ വ​ട​ക​ര സി.​എം ആ​ശു​പ​ത്രി​യു​ടെ ചി​കി​ത്സ​പ്പി​ഴ​വു​മൂ​ലം മ​രി​ച്ച​താ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി. അ​ഞ്ചു​വി​ള​ക്ക് ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം പൊ​ലീ​സ് ത​ട​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​സ​ജീ​വ് കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി. ​പി. നി​ഷ, ടി.​പി. ബി​നീ​ഷ്, പി.​പി. ജാ​ഫ​ർ, സു​നി​ൽ മ​ട​പ്പ​ള്ളി, ച​ന്ദ്ര​ൻ കു​ള​ങ്ങ​ര, ബാ​ബു പ​റ​മ്പ​ത്ത്, ജൗ​ഹ​ർ വെ​ള്ളി​കു​ള​ങ്ങ​ര, ച​ന്ദ്രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി. ​അ​ഷ്റ​ഫ്, മ​ജീ​ദ്, ഷൗ​ക്ക​ത്ത​ലി, ടി. ​ഹ​സ്സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Death of five-year-old: March to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.