കോഴിക്കോട്‌ ജില്ല കലോത്സവം; സാംസ്കാരിക പരിപാടികൾ 28ന് തുടങ്ങും

വടകര: നവംബർ 26, 28, 29, 30, ഡിസംബർ ഒന്ന് തീയതികളിൽ വടകരയിൽ നടക്കുന്ന റവന്യൂജില്ല കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. പഴയ ബി.എഡ് സെൻറർ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന വേദിയിലാവും വൈകീട്ട് പരിപാടികൾ നടക്കുക. 28, 29, 30 തീയതികളിലാണ് പരിപാടികൾ സംഘടിപ്പിക്കുക.

ഓരോ ദിവസവും ആദ്യം സംസ്കാരിക പരിപാടികളും പിന്നീട് വിനോദപരിപാടികളും നടക്കും. ജില്ലയിലെ അധ്യാപകരുടെ കലാകൂട്ടായ്മ, വടകരയിലെ സാംസ്കാരിക കൂട്ടായ്മ തുടങ്ങിയവയുടെ വിനോദപരിപാടികൾ അവതരിപ്പിക്കും. സാംസ്കാരിക പരിപാടികൾക്കായി രൂപവത്കരിച്ച സമിതി യോഗത്തിൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, കൺവീനർ പി.കെ. കൃഷ്ണദാസ്, മുൻ ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ, ശശികുമാർ പുറമേരി, വി.വി. വിനോദ്, വടയക്കണ്ടി നാരായണൻ, സുനിൽ മടപ്പള്ളി, കെ.സി. പവിത്രൻ, സോമശേഖരൻ, കെ.കെ. അജിതകുമാരി, എം.ജി. ബൽരാജ്, അനിൽ ആയഞ്ചേരി, വി.കെ. അസീസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - District Arts Festival-Cultural programs will start on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.