representational image

ജില്ല റവന്യു കലോത്സവം: കോടതികളിൽ അപ്പീൽ പ്രളയം

വടകര: ജില്ല റവന്യൂ കലോത്സവത്തിന് അപ്പീൽ പ്രളയം. ഡി.ഇ.ഒകൾ മുഖാന്തരം 714 കുട്ടികളാണ് 203 അപ്പീലുകളിലായി എത്തിയത്. കോടതി വഴിയുള്ള 19 അപ്പീലുകളും എത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം ഹൈകോടതി ഉത്തരവാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും മത്സരസമയത്തിനുള്ളിൽ ഉത്തരവ് ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ ഒരു കുട്ടിക്ക് മത്സരത്തിൽ പങ്കെടുക്കാനായില്ല.

കോടതി ഉത്തരവുകൾ കൈപ്പറ്റിയതിനാൽ പങ്കെടുപ്പിച്ചതിന്റെ വിവരമടങ്ങിയ റിപ്പോർട്ട് കോടതിക്ക് വിദ്യാഭ്യാസ വകുപ്പ് നൽകും. കോടതി അപ്പീലിന്റെ എണ്ണപ്പെരുപ്പം സംഘാടകരിൽ സംശയത്തിനിടയാക്കി. വ്യാജന്മാർ കടന്നുകൂടിയിട്ടുണ്ടോ എന്നതു കൂടി പരിശോധിക്കാനാണ് കോടതിക്ക് തന്നെ അവതരണാനുമതി നൽകിയതിന്റെ വിവരംവെച്ച് റിപ്പോർട്ട് നൽകുന്നത്.

മുമ്പ് ബാലാവകാശ കമീഷന്റെ വ്യാജ സീൽ നിർമിച്ച് നിരവധിപേർ അപ്പീൽ നേടിയത് പിടിക്കപ്പെട്ടതും ഇത്തരമൊരു സാഹചര്യത്തിലായിരുന്നു. ഇത്തവണ നിരവധി ക്രമക്കേടുകൾ മത്സരത്തിൽ ഉണ്ടായതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അപ്പീൽ സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകുന്നത്.

Tags:    
News Summary - District Revenue Arts Festival-Courts flooded with appeals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.