വടകര: കോവിഡ് വ്യാപനം അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണത്തിന് വടകര പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 110 പേരുടെ പേരിൽ കേസെടുത്തു.
കോവിഡ് ആരംഭകാലത്ത് ഡ്രോൺ നിരീക്ഷണം വ്യാപകമായി നടത്തിയിരുന്നു. വടകര സ്േറ്റഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു.
വടകര ടൗണിലെ വ്യാപാരി വ്യവസായി, ബസ് ഓപറേറ്റേഴ്സ്, ഹോട്ടൽ റസ്റ്റാറൻറ്, ചുമട്ടുതൊഴിലാളി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. നിരീക്ഷണത്തിന് സി.ഐ കെ.എസ്. സുശാന്ത്, എ.എസ്.ഐ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.